കോവിഡ് ബാധിച്ച് മരിച്ച ലുധിയാന എ.സി.പിയുടെ മകനെ എസ്.ഐ ആയി നിയമിക്കും
text_fieldsചണ്ഡീഗഢ്: കോവിഡ് 19 ബാധിച്ച് മരിച്ച ലുധിയാന പൊലീസ് അസിസ്റ്റന്‍റ് കമീഷണർ അനിൽ കോഹ്ലിയുടെ മകന് സബ് ഇൻസ്പെക്ടറായ ി നിയമനം നൽകണമെന്ന ശിപാർശക്ക് അംഗീകാരം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ് അംഗീകാരം നൽകിയത്. കോവിഡ് പ്രതി രോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഡി.ജി.പി ദിൻകർ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.
അനിൽ കോഹ്ലിയുടെ മകൻ ബിരുദം നേടിയാലുടൻ പൊലീസിൽ നിയമനം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിക്കുന്ന ആദ്യത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അനിൽ കോഹ്ലി (52).
ഈ മാസം 13നാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് എസ്.പി.എസ് ആശുപത്രിയിലെ വെൻറിലേറ്ററിലായിരുന്നു. ഏപ്രിൽ 18 ന് മരണമടഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന നിർദേശവും പഞ്ചാബ് മുഖ്യമന്ത്രി അംഗീകരിച്ചതായി ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
