Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right18 വയസ്സിന് താഴെയുള്ള...

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അടുത്ത മാസം മുതൽ കോവിഡ് വാക്സിൻ നൽകിയേക്കും

text_fields
bookmark_border
covid vaccine
cancel

ന്യൂ​ഡ​ല്‍​ഹി: 18 വയസ്സിന് താഴെയുള്ളവർക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ സെ​പ്റ്റം​ബ​ർ മു​ത​ല്‍ ന​ല്‍​കി​യേ​ക്കും. ര​ണ്ട് വ​യ​സ് മു​ത​ല്‍ പ​തി​നെ​ട്ട് വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. നി​ല​വി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള കോ​വാ​ക്‌​സി​ന്‍റെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ട്ര​യ​ലാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. രണ്ടും മൂന്നും ഘട്ട ട്രയലിന്‍റെ ഫലം അംഗീകരിച്ചാലുടൻ കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി.

നേരത്തെ കോവിഷീൽഡിന്റെ സൈക്കോവ്-ഡിയുടെയും ഒന്നാംഘട്ട ട്രയൽ കുട്ടികളിൽ പൂർത്തിയാക്കിയിരുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ കേന്ദ്ര സർക്കാരുമായി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകിക്കഴിഞ്ഞാൽ എല്ലാ സംസ്ഥാനങ്ങളിലും സ്‌കൂളുകൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICMRCovid vaccines for children
News Summary - Covid vaccines for children may be available by September
Next Story