Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിൽ വാക്സിൻ...

ഉത്തർപ്രദേശിൽ വാക്സിൻ വിതരണം മകരസംക്രാന്തിയിൽ -യോഗി ആദിത്യനാഥ്

text_fields
bookmark_border
ഉത്തർപ്രദേശിൽ വാക്സിൻ വിതരണം മകരസംക്രാന്തിയിൽ -യോഗി ആദിത്യനാഥ്
cancel

ലഖ്നോ: ഉത്തർ പ്രദേശിൽ കോവിഡ് വാക്സിൻ വിതരണം മകരസംക്രാന്തി ദിവസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഖോരക്പൂരിലെ ഉദ്ഘാടന ചടങ്ങിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. കോവിഡ് വാക്സിൻെറ ആദ്യഘട്ടത്തിലെ ഡ്രൈ റൺ യു.പിയിലെ ആറു ആശുപത്രികളിലായി നടന്ന ശേഷമാണ് യോഗിയുടെ പ്രതികരണം.

അമേരിക്ക, ബ്രിട്ടൻ പോലെയുള്ള രാഷ്ട്രങ്ങൾ 10 മാസമായി മഹാമാരിക്കെതിരെ പോരാടുകയാണെന്നും, രാജ്യവും ഉത്തർ പ്രദേശും കേന്ദ്ര സർക്കാറിൻെറ പിന്തുണയോടെ ഇതിനെ മറികടന്നെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ കോവിഡ് നിരക്ക് കുറഞ്ഞതായും ഉടനെതന്നെ ഈ മഹാമാരിയെ പൂർണമായും കീഴടക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineYogi Adityanath
Next Story