വാക്സിൻ സ്റ്റോക്ക് തീരുന്നു, പോർട്ടലിൽ സാേങ്കതിക പ്രശ്നം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് തീരുന്നു. അതേസമയം രജിസ്ട്രേഷനായി കോവിൻ പോർട്ടലിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ മൊത്തം സംവിധാനം മന്ദഗതിയിലാണ്. മൊൈബൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആദ്യപടിയായ ഒ.ടി.പി വൈകിയതോടെ അപേക്ഷകർ ഒന്നാകെ വെട്ടിലാകുകയാണ്. രാവിലെ രജിസ്ട്രേഷന് ശ്രമിച്ചവർക്ക് വൈകീട്ടാണ് കൂട്ടത്തോെട ഒ.ടി.പി കിട്ടുന്നത്.
സമയത്ത് ഒ.ടി.പി കിട്ടി സാഹസികമായി പോർട്ടലിൽ പ്രവേശിച്ചവർക്കാകെട്ട 'അപോയിൻറ്മെൻറ് ലഭ്യമല്ല' എന്ന മറുപടിയാണ് ലഭിക്കുന്നത്. ഏറെ നേരം ശ്രമിച്ച് വിതരണ കേന്ദ്രങ്ങളുടെ പട്ടിക പ്രത്യക്ഷപ്പെട്ടാൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവിധം മന്ദഗതിയിലാണ് പോർട്ടൽ. വാക്സിൻ സ്റ്റോക്ക് കുറവായതും കൂടുതൽ പേർ ഒാൺലൈനിലെത്തുന്നതുമാണ് സാേങ്കതികത്തകരാറിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.
രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ വിതരണ കേന്ദ്രങ്ങൾ സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ, മെഗാ വാക്സിനേഷൻ ക്യാമ്പുകളിലടക്കം വലിയ നിര രാവിലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഉച്ചക്കു ശേഷമുള്ള ഷെഡ്യൂൾ തെരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്തവരും വാക്സിൻ തീർന്നുപോകുമോ എന്ന പേടിമൂലം നേരത്തേ തന്നെ വിതരണ എത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

