Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PM Modi
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ നിങ്ങളെ 'ബാഹുബലി'യാക്കും; എല്ലാവരും വാക്​സിൻ സ്വീകരിക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ എല്ലാവരും കോവിഡ്​ വാക്​സിൻ സ്വീകരിക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ്​ വാക്​സിൻ നിങ്ങളെ ബാഹുബലിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

'വാക്​സിൻ നിങ്ങളുടെ 'ബാഹു'(കൈയുടെ മേൽഭാഗം)വിൽ നൽകും. അവ സ്വീകരിച്ചവർ ബാഹുബലിയാകും' -മോദി പറഞ്ഞു.

രാജ്യത്ത്​ കോവിഡിന്​ എതിരായ പോരാട്ടത്തിൽ 40 കോടി പേർ ബാഹുബലിയായി. അത്​ ഇനിയും മുന്നോട്ടുകൊണ്ടുപോകണം. മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കിയിരുന്നു. അതിനാൽ പാർലമെന്‍റിൽ അർഥവത്തായ ചർച്ചകൾ നടത്തണം -മോദി പറഞ്ഞു.

കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്നതിന്​ പുറമെ എല്ലാവരും മറ്റു മാനദണ്ഡങ്ങൾ പാലിക്കണമെന്നും മോദി അഭ്യർഥിച്ചു.

പാർലമെന്‍റ്​ വർഷകാല സമ്മേളനത്തിന്​ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BaahubaliCovid vaccine
News Summary - Covid vaccine can make you Baahubali says PM Modi
Next Story