Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനൂറിൽ നൂറ്​; കോവിഡ്​...

നൂറിൽ നൂറ്​; കോവിഡ്​ വാക്​സിനേഷനിൽ ചരിത്രം കുറിച്ച് ഈ ഒഡീഷ നഗരം

text_fields
bookmark_border
Covid Vaccination
cancel

ഭുവനേശ്വർ: രാജ്യത്ത്​ എല്ലാവർക്കും ആദ്യഡോസ്​ വാക്​സിൻ നൽകിയ ആദ്യ നഗരമായി ഒഡീഷയിലെ ഭുവനേശ്വർ. സ്​ഥിര താമസക്കാരെ കൂടാതെ ഒരു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾക്കും വാക്​സി​െൻറ ആദ്യ ഡോസ്​ നൽകി ഇവിടെ.

'കോവിഡ്​ 19 പ്രതിരോധ വാക്​സിൻ നഗരത്തിലെ 100 ശതമാനം പേരും സ്വീകരിച്ചു. ഇത്​ കൂടാതെ, കുടിയേറ്റ തൊഴിലാളികളായ ഒരു ലക്ഷം പേർക്കും വാക്​സിൻ നൽകി' -ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി കമീഷണർ അൻഷുമൻ രാത്ത്​ പറയുന്നു.

ജൂലൈ 31നകം എല്ലാവർക്കും വാക്​സിൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അധികൃതരുടെ പ്രവർത്തനം. എല്ലാവർക്കും ആദ്യ ഡോസ്​ നൽകിയതിനൊപ്പം 9,07,000 പേർക്ക്​ രണ്ടാംഘട്ട വാക്​സിനും നൽകിയതായി അധികൃതർ പറയുന്നു. ജൂലൈ 30 വരെ 18,35,000 ഡോസ്​ വാക്​സിൻ വിതരണം ചെയ്​തു.

നഗരത്തിൽ മാത്രം 55 സെൻററുകളിലായിരുന്നു വാക്​സിൻ വിതരണം. അതിൽ 30 എണ്ണം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി സെൻററുകളിലുമായിരുന്നു ഒരുക്കിയിരുന്നത്​. വാഹനങ്ങളിലായി 10 വാക്​സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കി. കൂടാതെ സ്​കൂളുകളിൽ 15 എണ്ണം തയാറാക്കി ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും സൗകര്യമൊരുക്കി.

മടികൂടാതെ വാക്​സിൻ സ്വീകരിക്കാൻ തയാറായ എല്ലാവർക്കും നന്ദി രേഖ​െപ്പടുത്തുന്നതായും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BhubaneswarCovid VaccinationCovid Vaccine
News Summary - Covid Vaccination Bhubaneswar becomes first city in India to vaccinate 100 Percent of its population
Next Story