Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രി...

ആശുപത്രി ജീ​വ​ന​ക്കാ​ർക്ക് ഭയം; മൃതദേഹങ്ങൾ മണിക്കൂറുകളോളം അനാഥാവസ്​ഥയിൽ

text_fields
bookmark_border
ആശുപത്രി ജീ​വ​ന​ക്കാ​ർക്ക് ഭയം; മൃതദേഹങ്ങൾ മണിക്കൂറുകളോളം അനാഥാവസ്​ഥയിൽ
cancel

മും​ബൈ: കോ​വി​ഡ്​ പ​ക​രു​മെ​ന്ന ജീ​വ​ന​ക്കാ​രു​ടെ പേ​ടി​യെ തു​ട​ർ​ന്ന്​ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ ര ​ണ്ട്​ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം അ​നാ​ഥാ​വ​സ്​​ഥ​യി​ൽ. അ​ന്ധേ​രി​യി​ലെ കൂ​പ്പ​ർ ആ​ശു​പ​ത്രി​ യി​ലാ​ണ്​ സം​ഭ​വം. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഏ​കാ​ന്ത വാ​ർ​ഡി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ര​ണ്ടു​പേ​രാ​ണ്​ മ​ര ി​ച്ച​ത്. മൃ​ത​ദേ​ഹം പൊ​തി​യാ​ൻ അ​റ്റ​ൻ​ഡ​ർ​മാ​രെ പേ​ടി മൂ​ലം മ​റ്റ്​ ജീ​വ​ന​ക്കാ​ർ സ​ഹാ​യി​ച്ചി​ല്ലെ​ന്ന്​ ആ​ശു​പ​ത്രി ഡീ​ൻ ഡോ. ​പി​നാ​കി​ൻ ഗു​ജ്​​ജ​ർ പ​റ​ഞ്ഞു.

ഒ​രു മൃ​ത​ദേ​ഹം 20 മ​ണി​ക്കൂ​റും മ​റ്റൊ​രാ​ളു​ടേ​ത്​​ 10 മ​ണി​ക്കൂ​റും മ​റ്റ്​ രോ​ഗി​ക​ൾ​ക്കി​ട​യി​ൽ അ​നാ​ഥ​മാ​യി കി​ട​ന്നു. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷ്​​മ​ത​യോ​ടെ​യാ​ണ്​ പൊ​തി​യു​ന്ന​തെ​ന്നും അ​തി​നാ​ൽ അ​റ്റ​ൻ​ഡ​ർ​മാ​ർ​ക്ക്​ ത​നി​ച്ച്​ ഇ​ത്​ നി​ർ​വ​ഹി​ക്കാ​നാ​കി​ല്ലെ​ന്നും ഡീ​ൻ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​വ​ഗ​ണ​ന​ക്ക്​ ശേ​ഷം വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, കോ​വി​ഡ്​ സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ മ​ർ​ദ​ന​മേ​റ്റ 34 കാ​ര​ൻ അ​ഴു​ക്കു​ചാ​ലി​ൽ വീ​ണ്​ മ​രി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ താ​ണെ​യി​ലെ ക​ല്യാ​ണി​ൽ ഗ​ണേ​ഷ്​ ഗു​പ്​​ത എ​ന്ന​യാ​ളാ​ണ്​ മ​ർ​ദ​ന​മേ​റ്റ്​ അ​ഴു​ക്കു​ചാ​ലി​ൽ വീ​ണ​ത്.
രാ​വി​ലെ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​കു​മ്പോ​ൾ പൊ​ലീ​സി​നെ ക​ണ്ട യു​വാ​വ്​ ഗ​ല്ലി മാ​റി ന​ട​ക്കു​ക​യാ​യി​രു​ന്നു. പോ​കു​ന്ന​തി​നി​ടെ ചു​മ​ച്ച​തോ​ടെ രോ​ഗി​യാ​ണെ​ന്ന്​ ക​രു​തി പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:covid 19 india news 
News Summary - covid updates mumbai -india news
Next Story