Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: ധാരാവിയിൽ...

കോവിഡ്: ധാരാവിയിൽ നിന്ന്​ തടിയെടുത്ത്​ തൊഴിലാളികൾ

text_fields
bookmark_border
കോവിഡ്: ധാരാവിയിൽ നിന്ന്​ തടിയെടുത്ത്​ തൊഴിലാളികൾ
cancel

മുംബൈ: നഗരത്തിൽ കോവിഡ്​ ഹോട്ട്​ സ്​പോട്ടായ ധാരാവി ചേരിയിൽ നിന്ന്​ ജീവനുംകൊണ്ടോടി അന്തർ സംസ്​ഥാന തൊഴിലാളികൾ. വ്യാഴാഴ്​ച രാത്രി നഗരത്തിലെ ചത്രപതി ശിവജി മഹാരാജ്​ ടെർമിനലിൽ നിന്ന്​ മുസഫർപുരിലേക്ക്​ പോയ ശ്രാമിക്​ പ്രത്യേക ട്രെയിനിൽ 1429 പേരാണ്​ ജന്മനാടുകളിലേക്ക്​ മടങ്ങിയത്​. ഇവരിൽ 1100 പേർ ധാരാവി ചേരിയിൽ നിന്നുള്ളവരാണ്​. കോവിഡ്​ വ്യപാനം രൂക്ഷമായ 90 ഫീറ്റ്​ അടക്കമുള്ള ധാരാവിയിലെ ഗല്ലികളിൽ നിന്നുള്ളവരാണ്​ ഇതിൽ 70 ശതമാനവും.


തെർമൽ പരിശോധനയിൽ രോഗ ലക്ഷണമില്ലെന്ന്​ ബോധ്യപ്പെട്ടവർക്കാണ്​ യാത്ര അനുവദിച്ചതെന്ന്​ പൊലിസ്​ പറഞ്ഞു. റെഡ്​ സോണിൽ നിന്നടക്കമുള്ള നാട്ടിലേക്ക്​ മടങ്ങുന്നവരെ,  അവർക്ക്​ രോഗ ലക്ഷണങ്ങളില്ലെങ്കിൽ തടയരുതെന്നാണ്​ നഗരസഭക്കും പൊലിസിനുമുള്ള നിർദേശം. ധാരാവി വിട്ടവരെ കോവിഡ്​ വ്യപാനം തടയുന്നത്​ വരെ തിരിച്ചുവരാൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്​.

വെള്ളിയാഴ്​ചവരെയുള്ള നഗരസഭ ആരോഗ്യ വകുപ്പ്​ കണക്കു പ്രകാരം 1145 പേർക്കാണ്​ ധാരാവയിൽ കോവിഡ്​ ബാധിച്ചത്​. 53 പേർ മരിക്കുകയും ചെയ്​തു. ജനം തിങ്ങി പാർക്കുകയും പൊതു ശുചിമുറി ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ ധാരാവിയിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ ഫലംകണ്ടിരുന്നില്ല. പ്രതിദിനം 50 നും 100 നുമിടിയിൽ രോഗം പകരുന്ന അവസ്​ഥയിലാണ്​ ധാരാവി.

അതെസമയം, ധാരാവി പോലുള്ള ഹോട്ട്​ സ്​പോട്ടിൽ നിന്ന്​ ആളുകളെ ജന്മനാടുകളിലേക്ക്​ മടങ്ങാൻ അനുവദിക്കുന്നത്​ കോവിഡ്​ വ്യപാനത്തിന്​ മറ്റിടങ്ങളിലും ആക്കം കൂട്ടുമെന്ന്​ വിദഗ്​ദർ മുന്നറിയിപ്പു നൽകി. നിലവിൽ കണ്ടെത്തുന്ന കോവിഡ്​ രോഗികളിൽ 75 ശതമാനവും രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ്​. രോഗവ്യപാനം എത്ര ശക്​തമാണെന്ന്​ ഇത്​ വ്യക്​തമാക്കുന്നതായി വിദഗ്​ദർ ചൂണ്ടിക്കാട്ടി.

ഇതിനിടയിൽ, 50 ശതമാനം രോഗമുക്​തിയാൽ നഗരത്തിലെ മറ്റൊരു ചേരി പ്രദേശം ആശ്വാസം പകരുന്നു. മത്​സ്യ തൊഴിലാളികളുടെ കോളനിയായ വർളി–കോളിവാഡ, ജനത കോളനി അടങ്ങിയ നഗരസഭയുടെ ജി സൗത്ത്​ വാർഡാണ്​ പ്രതീക്ഷ നൽകുന്നത്​. 1,223 രോഗികളിൽ 97 വയസ്സുകാരി അടക്കം 647 പേരാണ്​ രോഗം മാറി വീടണഞ്ഞത്​. ഇവിടെ 60 പേർക്ക്​ ജീവൻ നഷ്​ടപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dharaviMumbai Newsindia newscovid 19
News Summary - covid updates mumbai dharavi-india news
Next Story