മദ്യവിലക്ക്: നടി മനോരമയുടെ മകൻ ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിൽ
text_fieldsചെന്നൈ: പരേതയായ നടി മനോരമയുടെ മകനെ ഉറക്ക ഗുളിക കഴിച്ച് അത്യാസന്നനിലയിൽ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. നടനും ഗായകനുമായ ചെന്നൈ ത്യാഗരായനഗർ നീലകണ്ഠ മേത്ത വീഥിയിൽ താമസിക്കുന്ന ഭൂപതിയാണ് (64) ആയിരംവിളക്ക് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
മദ്യംകിട്ടാത്തതിനെ തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യത്തിനിടെയാണ് ഉറക്ക ഗുളികകൾ ഒന്നിച്ച് കഴിച്ചതെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ടി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മദ്യ വിലക്കിനെ തുടർന്ന് ഷേവിങ് ലോഷനും വാർണിഷും കഴിച്ച് തമിഴ്നാട്ടിൽ ആറുപേർ മരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
