അഞ്ച് ലക്ഷം വിജയികൾ; കോവിഡിനെ നാം അതിജീവിക്കുകയാണ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മഹാമാരിയെ അതിജീവിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 7,93,802 പേരിൽ 4,95,513 പേർക്കും രോഗം േഭദമായി. ഇന്നത്തെ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ രോഗത്തെ അതിജീവിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നേക്കും. ഇപ്പോൾ ചികിത്സയിലുള്ളവർ രണ്ടേ മുക്കാൽ ലക്ഷം (2,76,685) പേരാണ്.
രോഗം ഭേദമാകുന്നവരുടെ നിലവിലെ നിരക്ക് തുടർന്നാൽ, ചികിത്സയിലുള്ളവരുടെ ഇരട്ടി രോഗമുക്തർ എന്ന നേട്ടവും സാധ്യമാകും. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത് 21,604 പേരാണ്. ഇത് ആകെ രോഗബാധിതരുടെ മൂന്ന് ശതമാനത്തിൽ താഴെയാണ്. അതേസമയം, രോഗബാധിതരിൽ 60 ശതമാനത്തിലധികത്തിന് ഇതിനകം രോഗമുക്തിയുണ്ടായി.
ഇതുവരെയുള്ള രോഗമുക്തരുടെ കണക്കുകൾ തെളിയിക്കുന്നത് കോവിഡിനെ നാം കീഴടക്കുകയാണെന്നാണ്. ആരോഗ്യ രംഗത്ത് സംവിധാനങ്ങളുടെ പരിമിതകൾക്കിടയിലും രോഗബാധിതരിലെ 60 ശതമാനത്തിലധികം ആളുകൾ ഇതിനകം രോഗ മുക്തരായി എന്നത് പ്രതീക്ഷ നൽകുന്ന കണക്കാണ്.
