Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരോഗം വ്യാപനം തടയാൻ...

രോഗം വ്യാപനം തടയാൻ ​കൊറോണ ദേവിക്ക്​ പ്രത്യേക പൂജ

text_fields
bookmark_border
രോഗം വ്യാപനം തടയാൻ ​കൊറോണ ദേവിക്ക്​ പ്രത്യേക പൂജ
cancel

ഗുവാഹതി: രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം ദിവസവും  വർധിക്കുന്നതിനിടെ രക്ഷ തേടി അസമിൽ ‘കൊറോണ ദേവി’ക്ക്​ പൂജയർപ്പിച്ചു. 
ബിശ്വനാഥ്​ ചരിയാലിലെ നദീതീരത്ത്​ നിരവധി സ്​ത്രീകളാണ്​ സംഘം ചേർന്ന്​ ​പ്രത്യേക പൂജ നടത്തിയത്​. കൊറോണ ദേവിയെ പൂജ ചെയ്​താൽ കാറ്റ്​ വന്ന്​ രോഗത്തെ നാടു നീക്കുമെന്ന്​ പൂജ നടത്തിയ സ്​ത്രീകൾ മാധ്യമങ്ങളോട്​ പറഞ്ഞു.  

ബിശ്വനാഥ് ചരിയാലിയിന്​ പുറമെ ദാരംഗ് ജില്ലയിലും, ഗുവാഹത്തിയിലുമുള്‍പ്പടെ പൂജ നടന്നുവെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിൽ അസമിലെ കോവിഡ്​ ബാധിതരുടെ എണ്ണം 2,324 ആണ്​. കോവിഡിനെ തടയാൻ കൊറോണ ദേവിയെ പൂജിക്കുക മാത്രമാണ്​ വഴിയെന്ന നിലയിൽ പ്രചരണം ശക്​തമാണ്​. 

ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പൂജ നടന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ പൂജ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidlockdowncoronadevi
News Summary - covid update
Next Story