വിശക്കുന്നവർ വരി നിൽക്കുന്നു; മിച്ചം അരി സാനിെറ്റെസർ ഉൽപാദനത്തിന്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ ഗോഡൗണുകളിൽ മിച്ചം കിടക്കുന്ന അരി ഭക്ഷണാവശ്യത്ത ിനു പകരം എത്തനോളും ഹാൻഡ് സാനിെറ്റെസറും നിർമിക്കുന്നതിന് വിട്ടുകൊടുക്കാൻ കേ ന്ദ്രസർക്കാർ. ലോക്ഡൗൺ മൂലം രാജ്യത്തിെൻറ പല ഭാഗങ്ങളിൽനിന്നും വിശപ്പുമൂലമുള്ള നി ലവിളി ഉയരുന്നതിനിടയിലാണ് വിവാദ തീരുമാനം.
കോവിഡ് വൈറസ് പടരുന്നത് തടയാനാണ് ഇപ്പോൾ പ്രധാനമായും ഹാൻഡ് സാനിറ്റൈസർ ഉപയോഗം. ലോക്ഡൗണിൽ കുടുങ്ങി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത അന്തർ സംസ്ഥാന തൊഴിലാളികൾ, ചേരിനിവാസികൾ തുടങ്ങി ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം കിട്ടാതെ വലയുന്നുണ്ട്. സൗജന്യമായി നിശ്ചിത അളവ് റേഷൻ അനുവദിക്കുന്നുണ്ടെങ്കിലും റേഷൻ കാർഡില്ലാത്തവരാണ് ഇവരിൽ ഏറെയും.
പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാെൻറ അധ്യക്ഷതയിലുള്ള ദേശീയ ജൈവ ഇന്ധന ഏകോപന സമിതിയുടെ യോഗമാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിലുള്ള അരി, എത്തനോളാക്കി മാറ്റുന്നതിനു വിട്ടുകൊടുക്കാൻ നിർദേശിച്ചത്. ജൈവ ഇന്ധന നയത്തിലെ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തിയാണിത്. കൂടുതൽ ഭക്ഷ്യധാന്യം ഉൽപാദിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന വർഷത്തിൽ മിച്ചമുള്ള ധാന്യം എത്തനോൾ ഉൽപാദനത്തിന് വിട്ടുകൊടുക്കാമെന്നാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
