Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 88,600 പേർക്ക് കൂടി കോവിഡ്, 1124 മരണം; ആകെ രോഗികൾ 60 ലക്ഷത്തിലേക്ക്

text_fields
bookmark_border
ആകെ മരണം 94,503, രോഗമുക്തി നേടിയത് 49,41,628 പേർ
രാജ്യത്ത് 88,600 പേർക്ക് കൂടി കോവിഡ്, 1124 മരണം; ആകെ രോഗികൾ 60 ലക്ഷത്തിലേക്ക്
cancel

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1124 പേർ കൂടി മരിച്ചു. ഇതോടെ ആകെ രോഗബാധിതർ 59,92,533 ആയും ആകെ മരണം 94,503 ആയും വർധിച്ചു.

9,56,402 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 49,41,628 പേർ രോഗമുക്തി നേടി.

2,69,535 പേർ നിലവിൽ ചികിത്സയിലുള്ള മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ മുകളിൽ. കർണാടകയിൽ 1,01,801 പേരും ആന്ധ്ര പ്രദേശിൽ 65,794 പേരും യു.പിയിൽ 57,086 പേരും തമിഴ്നാട്ടിൽ 46,333 പേരും ചികിത്സയിലുണ്ട്.

7.12 കോടി സാംപിളുകൾ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. 9,87,861 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story