Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 24...

രാജ്യത്ത് 24 മ​ണി​ക്കൂ​റിൽ 601 പേ​ർ​ക്ക്​ രോ​ഗം; കോവിഡ് ബാധിതർ 3240

text_fields
bookmark_border
covid-19
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ മ​ര​ണം നൂ​റി​ലേ​ക്ക്. മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്​​നാ​ട്, മ ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആറ്​​ പു​തി​യ മ​ര​ണ​ങ്ങ​ൾ, ആ​കെ 96. ആരോഗ്യമന്ത്രാലയത ്തി​​െൻറ കണക്കനുസരിച്ച്​ മരണം 68 ആണ്​. രോ​ഗി​ക​ളു​ടെ എ​ണ്ണം 3,240 ആ​യ​ി. 24 മ​ണി​ക്കൂ​റി​ൽ 601 പേ​ർ​ക്ക്​ രോ​ഗം സ്​​ ഥി​രീ​ക​രി​ച്ചു. 183പേ​ർ ​രോ​ഗ​​മു​ക്​​ത​രാ​യി. മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​ണ്​ കൂ​ടു​ത​ൽ രോ​ഗി​ക​ൾ- 537. ധാരാവിയി ൽ രണ്ടുപേർക്കുകൂടി രോഗം സ്​ഥിരീകരിച്ചതോടെ മൊത്തം എണ്ണം അഞ്ചായി. രാ​ജ്യ​ത്തെ 720 ജി​ല്ല​ക​ളി​ൽ 211ലും ​രോ​ഗമെ ത്തി. രോ​ഗ​ബാ​ധി​ത​രി​ൽ 30 ശ​ത​മാ​ന​വും ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​രാ​യ​തി​നാ​ൽ, രോ​ ഗ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച്​ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.


ത​മി​ഴ്​​നാ​ട്ടി​ൽ ര​ണ ്ടു​പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ മ​ര​ണം മൂ​ന്നാ​യി. ഇവർ ഡ​ൽ​ഹി ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത്​ മ​ട​ങ്ങി​യ​വ​രാ​ണ്. സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ വി​ഴു​പ്പു​റം വ​ണ്ടി​മേ​ട്​ ശി​ങ്കാ​ര​ത്തോ​പ്പ്​ അ​ബ്ദു​ൽ​റ​ഹ്​​മാ​ൻ(51), തേ​നി ബോ​ഡി സ്വ​ദേ​ശി​നി​യാ​യ 53കാ​രി എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ഇ​വ​രും ഭ​ർ​ത്താ​വും മ​ക​നുമാണ്​ ഡ​ൽ​ഹിയിൽ പോയത്​. ഭ​ർ​ത്താ​വും മ​ക​നും ചി​കി​ൽ​സ​യി​ലാ​ണ്. സം​സ്​​ഥാ​ന​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 485 ആ​യി. ഇ​തി​ൽ 422 പേ​രും ഡ​ൽ​ഹി സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​രാ​ണ്.

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ അ​മ​രാ​വ​തി​യി​ൽ ന്യു​േ​മാ​ണി​യ ബാ​ധി​ച്ച്​ മ​രി​ച്ച​യാ​ൾ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ സം​സ്​​ഥാ​ന​ത്തെ മ​ര​ണം 27 ആ​യി.
അ​ഹ്​​മ​ദാ​ബാ​ദി​ൽ സ്​​ത്രീ മ​രി​ച്ച​തോ​ടെ ഗു​ജ​റാ​ത്തി​ലെ മ​ര​ണ​സം​ഖ്യ 10. മ​ധ്യ​പ്ര​ദേ​ശി​ൽ 36കാ​ര​നാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നും ഇ​ന്ദോ​റി​ൽ 42കാ​ര​നും മ​രി​ച്ചു.
രാ​ജ​സ്​​ഥാ​നി​ൽ 60കാ​രി മ​രി​ച്ചു, മ​ര​ണം നാല്​. മധ്യപ്രദേശിൽ രണ്ട്​ ഉന്നത ആരോഗ്യപ്രവർത്തകർക്ക്​ രോഗം സ്​ഥിരീകരിച്ചു. ​െഎ.എ.എസ്​ ഒാഫിസറടക്കം രണ്ട്​ വനിതകൾക്കാണ്​ രോഗബാധ കണ്ടത്​. ഇവർ ഭോപ്പാലിൽ ചികിത്സയിലാണ്​.
ഡ​ൽ​ഹി ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത 12 ബം​ഗ്ലാ​ദേ​ശു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​വ​ർ യു.​പി​യി​ലെ ഷാ​മി​ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

22000 പേർ സമ്പർക്കവിലക്കിൽ –കേന്ദ്രം
ന്യൂഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി 22,000 ത​ബ്​​ലീ​ഗ് ജ​മാ​അ​ത്ത് അം​ഗ​ങ്ങ​ളും അ​വ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​രും സ​മ്പ​ർ​ക്ക​വി​ല​ക്കി​ലാ​ണെ​ന്ന് കേ​ന്ദ്രം.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ത​ബ്​​ലീ​ഗ് അം​ഗ​ങ്ങ​ളെ​യും അ​വ​ർ ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് വി​പു​ല യ​ത്ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി പു​ണ്യ സ​ലി​ല ശ്രീ​വാ​സ്ത​വ വാ​ർ​ത്താ ലേ​ഖ​ക​രോ​ട് പ​റ​ഞ്ഞു.

ലോ​ക് ഡൗ​ൺ 24 മ​ണി​ക്കൂ​റും കേ​ന്ദ്രം നി​രീ​ക്ഷി​ച്ചു വ​രു​ന്നു​ണ്ട്.
ലോ​ക്ഡൗ​ണി​നാ​യി ന​ട​പ്പാ​ക്കി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​തു​വ​രെ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​വ​ശ്യ​സാ​ധ​ന ല​ഭ്യ​ത എ​ല്ലാ​യി​ട​ത്തും ഉ​റ​പ്പാ​ക്കാ​നാ​യി.

സം​സ്ഥാ​ന​ങ്ങ​ളു​ടെ ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ലേ​ക്ക് 11,092 കോ​ടി രൂ​പ കേ​ന്ദ്രം വെ​ള്ളി​യാ​ഴ്ച കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യും മ​റ്റു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യും ഈ ​തു​ക ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

അഹ്മദാബാദിൽ 70 കോച്ചുകൾ െഎസൊലേഷൻ വാർഡുകളാക്കുന്നു
അ​ഹ്​​മ​ദാ​ബാ​ദ്​: കോ​വി​ഡ്​ വൈ​റ​സ്​ അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ച അ​ഹ്​​മ​ദാ​ബാ​ദി​ൽ 70 ട്രെ​യി​ൻ കോ​ച്ചു​ക​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്​ ആ​ക്കി മാ​റ്റു​ന്നു. ഇ​തി​ൽ ആ​ദ്യ കോ​ച്ച്​ ത​യാ​റാ​യി. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ച ഈ ​കോ​ച്ച്​ മ​ണി​ന​ഗ​ർ റെ​യി​ൽ​വേ ഡി​പോ​യി​ൽ ആ​ണ്​ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ കോ​ച്ചി​ലും എ​ട്ടു​ വീ​തം രോ​ഗി​ക​ളെ ഉ​ൾ​ക്കൊ​ള്ളും. നാ​ലു​ ​ക​ക്കൂ​സും ഒ​രു ശു​ചി​മു​റി​യും അ​ട​ങ്ങു​​ന്ന കോ​ച്ചി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​കും. അ​ഞ്ച്​ ഡി​പ്പോ​ക​ളി​ലാ​യാ​ണ്​ 70 ​കോ​ച്ചു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ക​യെ​ന്ന്​ അ​ഹ്​​മ​ദാ​ബാ​ദ്​ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ ദീ​പ​ക്​ കു​മാ​ർ ഝാ ​പ​റ​ഞ്ഞു. നഗരത്തിൽ 38 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. നാ​ലു​പേ​ർ മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19corona outbreak
News Summary - covid toll shot up to 3000 in india
Next Story