Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്രവത്തിന് പകരം വായിൽ...

സ്രവത്തിന് പകരം വായിൽ നിറച്ച വെ​ള്ളവും കോവിഡ് പരിശോധനക്ക് ഉപയോഗിക്കാം

text_fields
bookmark_border
സ്രവത്തിന് പകരം വായിൽ നിറച്ച വെ​ള്ളവും കോവിഡ് പരിശോധനക്ക് ഉപയോഗിക്കാം
cancel

ന്യൂ​ഡ​ൽ​ഹി: വായിൽ നിറച്ച വെ​ള്ളം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​നം. മൂ​ക്കി​ൽ​നി​ന്നും തൊ​ണ്ട​യി​ൽ​ നി​ന്നും ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ​ക്കു പ​ക​രം ക​വി​ൾ​ക്കൊ​ണ്ട വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഡ​ൽ​ഹി എ​യിം​സി​ൽ ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യ​മാ​ണ്.

ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളില്‍ മെയ് മുതല്‍ ജൂണ്‍ വരെ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. മൂ​ക്കി​ൽ​നി​ന്നു സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ ആ​ളു​ക​ൾ​ക്കു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​ത്. മൂ​ക്കി​ൽ​നി​ന്നു സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് രോ​ഗി​ക​ളി​ൽ ചു​മ, തു​മ്മ​ൽ എ​ന്നി​വ​യി​ലേ​ക്കു ന​യി​ക്കാ​റു​ണ്ട്. സ്ര​വം പ​രി​ശോ​ധി​ക്കു​മ്പോ​ഴു​ള്ള രോ​ഗ​വ്യാ​പ​നം പു​തി​യ രീ​തി​യി​ലൂ​ടെ കു​റ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറക്കാനും അതുവഴി പരിശോധനയുടെ ചെലവ് കുറക്കാനും സാധിക്കും.

അ​തേ​സ​മ​യം, ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, ചെ​റി​യ കു​ട്ടി​ക​ൾ എ​ന്നി​വ​രി​ൽ ഈ ​രീ​തി ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test​Covid 19Covid In Kerala
Next Story