Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​:...

കോവിഡ്​: തമിഴ്​നാട്ടിൽ മരണസംഖ്യ 4,000 കവിഞ്ഞു

text_fields
bookmark_border
കോവിഡ്​: തമിഴ്​നാട്ടിൽ മരണസംഖ്യ 4,000 കവിഞ്ഞു
cancel

ചെന്നൈ: നഗരത്തിൽ​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ ചെന്നൈയിൽ മാത്രം 1,074 പേർക്ക്​ രോഗം ബാധിച്ചു. രോഗബാധിതരുടെ മൊത്തം എണ്ണം 1,00,877 ആണ്​. അതേസമയം തമിഴ്​നാട്ടിൽ​ 24 മണിക്കൂറിനിടെ 60,580 സാമ്പിളുകൾ പരിശോധിച്ചതിൽ 5,879 പേർക്ക്​ പുതുതായി രോഗബാധ കണ്ടെത്തി. ഇതിൽ കേരളത്തിൽനിന്നെത്തിയ നാലുപേരും ഉൾപ്പെടും.

സംസ്​ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,51,738. ഇതേവരെ 27,18,718 സാമ്പ്ളുകൾ പരിശോധിച്ചു. ചികിൽസയിൽ കഴിഞ്ഞിരുന്ന 99 പേർ കൂടി മരിച്ചു. മൊത്തം മരണം 4,034 ആയി ഉയർന്നു. ഇതിൽ ചെന്നൈയിൽ മാ​​ത്രം മരിച്ചത്​ 2,140 പേർ.

ശനിയാഴ്​ച സംസ്​ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന്​ 7,010 പേർ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,90,966 ആണ്​. നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 56,738.

Show Full Article
TAGS:covid tamilnadu covid india chennai 
Next Story