Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ കോവിഡ്​...

വ്യാജ കോവിഡ്​ റിപ്പോർട്ട്​ ലഭിക്കാൻ സ്രവ സാമ്പിളുകൾ മാറ്റിവെച്ച ആശുപത്രി ജീവനക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
Covid Swabs Replaced For Staff To Show Ill 1 Arrested
cancel

മുംബൈ: മഹാരാഷ്​​ട്രയിൽ വ്യാജ കോവിഡ്​ പോസിറ്റീവ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നതിനായി സ്രവ സാമ്പിളുകൾ മാറ്റിവെച്ച ആശുപത്രി ജീവനക്കാരൻ അറസ്​റ്റിൽ. ബുൽധാന ജില്ലയിലെ ഖാംഗാവിലെ സർക്കാർ ആശുപത്രിയിലാണ്​ സംഭവം.

ആശുപത്രിയിലെ കരാർ ജീവനക്കാരനായ വിജയ്​ രാ​ഖോണ്ഡെയാണ്​ അറസ്​റ്റിലായത്​. സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്ക്​ മെഡിക്കൽ അവധി അപേക്ഷിക്കുന്നതിനും ഇൻഷുറൻസ്​ ആനുകൂല്യങ്ങൾ തട്ടുന്നതിനും അവരുടെ സ്രവ സാമ്പിളുകൾ കോവിഡ്​ പോസിറ്റീവായ ആളുകളുടെ സാമ്പിളുകളുമായി മാറ്റിവെക്കുകയായിരുന്നു. മെഡിക്കൽ ഒാഫിസർ ഡോ. നീലേഷ്​ താപ്രെയുടെ പരാതിയിലാണ്​ അറസ്​റ്റ്​.

സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്ക്​ വിജയ്​യെ പരിചയമുണ്ടായിരുന്നു. കൂടാതെ ഇയാൾ സ്രവ സാമ്പിളുകൾ മാറ്റിവെച്ച്​ വ്യാജ കോവിഡ്​ റിപ്പോർട്ട്​ സംഘടിപ്പിക്കാൻ സഹായിക്കുമെന്നും അറിവുണ്ടായിരുന്നു. ഇതോടെ ജീവനക്കാർ വിജയ്​യെ സമീപിക്കുകയായിരുന്നു.

'വിജയ്​ കോവിഡ്​ പോസിറ്റീവായവരുടെ സ്രവ സാമ്പിൾ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ സാമ്പിളുകളുമായി മാറ്റിവെച്ചു. കോവിഡ്​ പോസിറ്റീവ്​ റിപ്പോർട്ട്​ ലഭിച്ചാൽ അവർക്ക്​ മെഡിക്കൽ അവധിക്ക്​ അപേക്ഷിക്കാനും ഇൻഷുറൻസ്​ തുക കൈപ്പറ്റാനും സാധിക്കും' -​പൊലീസ്​ പറഞ്ഞു.

സ്രവ സാമ്പിളുകൾ മാറ്റിവെക്കുന്നതിന്​ ഇയാൾക്ക്​ സ്വകാര്യ കമ്പനി ജീവനക്കാർ പ്രതിഫലമായി പണവും നൽകിയിരുന്നു. ഇതോടെ ഇയാൾ ലാബിൽ പ്രവേശിച്ച്​ സ്രവ സാമ്പിളുകൾ മാറ്റിവെക്കുകയായിരുന്നു.

​മെഡിക്കൽ ഒാഫിസറുടെ പരാതിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ചന്ദ്രകാന്ത്​ ഉമാപിനെതിരെ കേസെടുക്കുകയും ചെയ്​തിട്ടുണ്ട്​. സംഭവത്തിൽ കൂടുതൽ പേർ പ്രതികളാണെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Corona Virus
News Summary - Covid Swabs Replaced For Staff To Show Ill 1 Arrested
Next Story