
കോവിഡ് വ്യാപനം; ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കപിൽ സിബൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു.
കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് തെരെഞ്ഞടുപ്പ് കമീഷനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
'കോവിഡ് ബാധ രോഗമുക്തിയേക്കാൾ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. തെരഞ്ഞെടുപ്പ് കമീഷൻ -തെരഞ്ഞെടുപ്പ് റാലികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോടതി -ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം' -കപിൽ സിബൽ ട്വീറ്റ് ചെയ്തു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് കപിൽ സിബലിന്‍റെ പ്രതികരണം. കഴിഞ്ഞദിവസം 2,61,500 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നാലുദിവസമായി രണ്ടുലക്ഷത്തിലധികം പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
