Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
temperature checking
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം...

കോവിഡ്​ വ്യാപനം രൂക്ഷം; സംസ്​ഥാനങ്ങളിലേക്ക്​ കേന്ദ്ര സംഘം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ​കേന്ദ്ര സംഘം സംസ്​ഥാനങ്ങളിലേക്ക്​. മഹാരാഷ്​ട്ര, പഞ്ചാബ്​, ഛത്തീസ്​ഗഡ്​ എന്നീ സംസ്​ഥാനങ്ങളിലേക്കാണ്​ പൊതുജനാരോഗ്യ വിദഗ്​ധരെ അയക്കുക. 10 സംസ്​ഥാനങ്ങളിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ്​ അറിയിച്ചതാണ്​ ഇക്കാര്യം.

പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയുടെ അധ്യക്ഷതയിൽ കാബിനറ്റ്​ സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി ഉന്നതതല ഉദ്യോഗസ്​ഥർ പ​ങ്കെടുത്ത യോഗം ഞായറാഴ്ച നടന്നിരുന്നു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും മാസ്​കും സാമൂഹിക അകലവും പാലിക്കാത്തതുമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്നാണ്​ വിലയിരുത്തൽ.

കോവിഡ്​ ബാധിത പ്ര​േദശങ്ങളെ കണ്ടെയ്​ൻമെന്‍റ്​ സോൺ, ലോക്​ഡൗൺ പ്രദേശങ്ങൾ എന്നിങ്ങനെ തിരിക്കുകയും പരിശോധന നിരക്ക്​ ഉയർത്തുകയും ​നിരീക്ഷണം കർശനമാക്കുകയും ചെയ്യണമെന്ന്​ ഡൽഹി എയിംസ്​ തലവൻ ഡോ. രൺദീപ്​ ഗുലേറിയ അറിയിച്ചു.

രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ മഹാരാഷ്​ട്രയിലാണ്​. കഴിഞ്ഞദിവസം മുതൽ സംസ്​ഥാനത്ത്​ നിയന്ത്രണങ്ങൾ കർശനമാക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെട​ുത്തുകയും ചെയ്​തിരുന്നു. രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നതിൽ 57 ശതമാനവും മഹാരാഷ്​ട്രയിലാണ്​. മരണനിരക്കിൽ 47 ശതമാനവും മഹാരാഷ്​ട്രയിലാണെന്ന്​ 14ദിവസത്തെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്​ട്രക്ക്​ പുറമെ പഞ്ചാബിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്ന കേസുകളിൽ 4.5ശതമാനവും പഞ്ചാബിലാണ്​.

രാജ്യത്ത്​ കോവിഡ്​ വാക്​സിനേഷൻ പ​ുരോഗമിക്കുന്നതി​നിടെയാണ്​ രോഗബാധിതരുടെ എണ്ണത്തിൽ കുത്തനെയുള്ള കുതിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhPunjabMaharashtra​Covid 19Corona virus
News Summary - Covid Surge Central Teams To Visit three states
Next Story