Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1.7 ലക്ഷം കോടിയുടെ...

1.7 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രസർക്കാർ

text_fields
bookmark_border
1.7 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: കോവിഡ് പടരുന്ന സാഹചര്യത്തിൽ 1.7 ലക്ഷം ​കോടിയുടെ പ്രത്യേകപാക്കേജുമായി കേന്ദ്രസർക്കാർ. 80 കോടി പേർക ്ക്​ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. 20 കോടി വനിതകൾക്ക്​ പ്രതിമാസം 500 രൂപ വീതം നൽകും. ഭക്ഷ്യ സു​രക്ഷ ഉറപ്പാക്കുന്നതിലൂടെ പാവപ്പെട്ടവർക്ക്​ ഭക്ഷണം നൽകും. നിർധനർക്കും ദിവസവേതനക്കാർക്കും പ്രത്യേക പാക്കേജ്​ നൽകുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

ആരോഗ്യ പ്രവർത്തകർക്ക്​ 50 ലക്ഷത്തിൻെറ ഇർഷുറൻസ്​ സൗകര്യം ലഭ്യമാക്കും. ആശ വർക്കർമാർ ഉൾപ്പെടെ ഇൻഷുറൻസ്​ പദ്ധതിയുടെ പരിധിയിൽ വരുമെന്നും വാർത്തസമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞു.

നിലവിൽ കുടുംബത്തിലെ ഓരോരുത്തർക്കും അഞ്ചു കിലോ ധാന്യം സൗജന്യമായി അനുവദിച്ചിട്ടുണ്ട്​. ഗോത​േമ്പാ അരിയോ വേണ്ടതെന്ന്​ കുടുംബങ്ങൾക്ക്​ തീരുമാനിക്കാം. ഇതിനു പുറമെ അഞ്ചു കിലോ കൂടി സൗജന്യമായി നൽകും. ഒരു കിലോ പരിപ്പ്​ മൂന്നു മാസത്തേക്ക്​ സൗജന്യം. അടുത്ത മൂന്നു മാസത്തേക്ക്​ രണ്ടു ഘട്ടങ്ങളായാണ്​ ഇവ വിതരണം ചെയ്യുക. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച്​ ഒരു കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

നിർധനർക്കും ദിവസവേതനക്കാർക്കുമായി പ്രത്യേക പാക്കേജ്​ തയാറാക്കും. ‘പ്രധാനമന്ത്രി ഗരീബ്​ കല്യാൺ അന്ന യോജന’ എന്ന പേരിലുള്ള പദ്ധതി പാവ​െപട്ടവർ പട്ടിണി കിടക്കരുതെന്ന്​ ലക്ഷ്യമിട്ടാണെന്ന്​ നിർമല സീതാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക്​ ഈ ആനുകൂല്യം ലഭിക്കും.

ഉജ്വല പദ്ധതി പ്രകാരം ഗ്യാസ്​ സിലിണ്ടർ വിതരണം ചെയ്​ത ബി.പി.എൽ ഉപഭോക്​താക്കൾക്ക്​ സിലിണ്ടർ സൗജന്യമായി നൽകും. തൊഴിലുറപ്പുകൂലി വർധിപ്പിക്കും.

ചെറുകിട സ്​ഥാനപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പി.എഫ്​ തുക സർക്കാർ അടക്കും. ഇ.പി.എഫ്​ നിക്ഷേപത്തിൽനിന്ന്​ 75 ശതമാനം മൂൻകൂർ പിൻവലിക്കാൻ അനുമതി നൽകും.

കിസാൻ സമ്മാൻ യോജന വഴി കർഷകർക്ക്​ 2000 രൂപ ഉടൻ നൽകും. 8.69 കോടി കർഷകർക്കാണ്​ അടിയന്തര സഹായമായി തുക ലഭിക്കുന്നത്​. ഏപ്രിൽ ആദ്യവാരം ഈ തുക വിതരണം ചെയ്യും. പാവ​െപ്പട്ട വയോധികർക്കും വിധവകൾക്കും വികലാംഗർക്കും ആയിരം രൂപ സഹായധനമായി നൽകും. മൂന്നുകോടി പേർക്ക്​ ഇതി​​​​​െൻറ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special packageNirmala Sitharaman
News Summary - Covid Special Package by Central Govt. Finance Minister Press meet
Next Story