Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമ്പദ്​വ്യവസ്​ഥ...

സമ്പദ്​വ്യവസ്​ഥ തകർച്ചയിൽ; 40 കോടി തൊഴിലാളികൾ പട്ടിണിയിലേക്ക്​​

text_fields
bookmark_border
സമ്പദ്​വ്യവസ്​ഥ തകർച്ചയിൽ; 40 കോടി തൊഴിലാളികൾ പട്ടിണിയിലേക്ക്​​
cancel

തെറ്റായ സാമ്പത്തിക നയങ്ങളും കൊറോണയും ഇന്ത്യയെ പട്ടിണിയിലേക്ക്​ തള്ളിവിടുന്നതായി റിപ്പോർട്ട്​. ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷ​െൻറ (ഐ‌.എൽ.‌ഒ) കണക്കനുസരിച്ച് രാജ്യത്ത്​ കുറഞ്ഞത്​ 40 കോടി തൊഴിലാളികൾ പട്ടിണിയിലേക്ക് വഴുതിവീഴാനുള്ള സാധ്യതയുണ്ട്.

കോവിഡി​െൻറ പശ്​ചാത്തലത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.5 ശതമാനം ചുരുങ്ങുമെന്ന്​ അന്താരാഷ്ട്ര നാണയ നിധിയും മുന്നറിയിപ്പ്​ നൽകുന്നു. വർഷങ്ങളായി ഇന്ത്യയിലെ ദരിദ്രരിൽ നിന്ന്​ ഒരു വിഭാഗം തുടർച്ചയായി അഭിവൃത്തി പ്രാപിക്കുകയും മധ്യവർഗമായി രൂപാന്തരപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.

10 ഡോളറിൽ കൂടുതൽ ദിവസ വരുമാനമുള്ളവരായിരുന്നു ഇവർ. ഇൗ മധ്യവർഗമായിരുന്നു ഇന്ത്യ​യുടെ ജി.ഡി.പി തുടർച്ചയായി ഉയർത്തിയിരുന്നത്​. എന്നാൽ പുതിയ സാഹചര്യത്തിൽ എല്ലാം തകിടംമറിയുകയാണ്​. നോട്ട്​ നിരോധനം നടുവൊടിച്ച സമ്പദ്​വ്യവസ്​ഥയുടെ ശവപ്പെട്ടിയിൽ അടിച്ച അവസാനത്തെ ആണിയാണ്​ ലോക്​ഡൗൺ.

വിനാശകരമായ പ്രത്യാഖാതങ്ങളാണ്​ പുതിയ സാഹചര്യം ഇന്ത്യയിലുണ്ടാക്കുക എന്നും 20 കോടി സ്​ഥിരം തൊഴിലുകളും 20 കോടി താത്​കാലിക തൊഴിലുകളും നഷ്​ടമാകുമെന്നും യു എന്നി​െൻറ കീഴിലുള്ള ​െഎ.എൽ.ഒ മ​ുന്നറിയിപ്പ്​ നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economydemonitisationcovid pandamicindian middle class
Next Story