കോവിഡ് രണ്ടാം തരംഗം ജൂലൈയിൽ അവസാനിക്കും; മൂന്നാം തരംഗം ആറ് മാസത്തിന് ശേഷം
text_fieldsന്യൂഡൽഹി: ജൂലൈയോടെ കോവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുമെന്ന് പഠനം. മൂന്നാം തരംഗം ആറ് മുതൽ എട്ട് മാസത്തിനുള്ളിലുണ്ടാവും. ശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ മൂന്നംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.
മെയ് അവസാനത്തോടെ പ്രതിദിനം 1.5 ലക്ഷം രോഗികൾ രാജ്യത്തുണ്ടാവും. ജൂലൈയോടെ ഇത് 20,000 രോഗികളായി കുറയും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ, കേരളം , സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഡൽഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് രോഗവ്യാപനം തീവ്രതയിലെത്തിയെന്ന് ഐ.ഐ.ടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ പറഞ്ഞു.
അതേസമയം, തമിഴ്നാട്,പുതുച്ചേരി,അസം മേഘാലയ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയ് അവസാനത്തോടെ രോഗബാധ തീവ്രതയിലെത്തും. വാക്സിൻ കൂടുതൽ പേർക്ക് നൽകിയാൽ കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാവുമെന്നും പഠനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

