കോവിഡിെന പ്രതിരോധിക്കാൻ ആന്‍റിബോഡി കോക്ടെയിൽ; വില 59,750 രൂപ
text_fieldsന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ആന്‍റിബോഡി കോക്ടെയിലുമായി മരുന്ന് നിർമാതാക്കളായ റോഷെ ഇന്ത്യയും സിപ്ലയും. 59,750 രൂപയാണ് ഒരു ഡോസിന്‍റെ വില. ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികൾക്കാണ് മരുന്ന് നൽകുക.
കാസ്റിവിമ്പ്, ഇംഡെവിമ്പ് തുടങ്ങിയ ആന്റിബോഡുകളുടെ കോക്ടെയിലാണ് വിതരണം ചെയ്യുക. ജൂൺ മധ്യത്തോടെ ഇത് വിപണിയിലെത്തുമെന്നാണ് സൂചന. 2,00,000 രോഗികൾക്കുള്ള മരുന്നാവും ആദ്യം വിതരണം ചെയ്യുക.
കാസ്റിവിമ്പ് 600 മില്ലി ഗ്രാമും ഇംഡെവിമ്പ് 600 മില്ലിഗ്രാമുമാണ് കോക്ടെയിലിലുണ്ടാവുക. നികുതിയുൾപ്പടെ ഒരു ഡോസിന് 59,750 രൂപയായിരിക്കും വില. രണ്ട് ഡോസുള്ള കോക്ടെയിലിന് 1,19,500 രൂപയും നൽകണം. പ്രമുഖ ആശുപത്രികളിലൂടേയും കോവിഡ് കെയർ സെന്‍ററുകളിലൂടേയും മരുന്ന് വിതരണം ചെയ്യും. സെൻട്രൽ ഡ്രഗസ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ മരുന്നിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്.

