കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് മൂന്നാം തരംഗം വേഗത്തിലാക്കും -ഡല്‍ഹി ഹൈകോടതി
text_fieldsന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടംകൂടുന്നതില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹൈകോടതി. മാനദണ്ഡങ്ങള്‍ ഇപ്രകാരം ലംഘിക്കുന്നത് കോവിഡ് മൂന്നാം തരംഗം വേഗത്തിലാക്കുമെന്ന് കോടതി പറഞ്ഞു.
നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള ആള്‍കൂട്ടങ്ങള്‍ ദേശീയ തലസ്ഥാനത്തുടനീളം ശ്രദ്ധയില്‍പെട്ട കോടതി സ്വമേധയ എടുത്ത കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചു. നിലവിലെ സ്ഥിതി അറിയിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജസ്റ്റിസുമാരായ നവീന്‍ ചൗള, ആശാ മേനോന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി.
കോവിഡ് രണ്ടാം തരംഗത്തില്‍ തന്നെ നമ്മള്‍ ഏറെ വില നല്‍കിയതാണ്. രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിക്കാത്ത ഏതെങ്കിലും വീട് ഉണ്ടോ എന്ന് തന്നെ അറിയില്ല എന്ന് പറഞ്ഞ കോടതി, കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. കച്ചവടക്കാരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.

