Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 63,000ത്തിനടുത്ത്​; മരണം 2000 കവിഞ്ഞു

text_fields
bookmark_border
covid-19-test
cancel

ന്യൂഡൽഹി: ലോക്​ഡൗൺ ഉൾപ്പെടെ കടുത്ത പ്രതിരോധ നടപടികൾക്കിടയിലും ആശങ്കയേറ്റി ഇന്ത്യയി​ൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 62,939 ആയി. 2025 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

ശനിയാഴ്​ച 3277 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 128 പേരാണ്​ 24 മണിക്കൂറിനുള്ളിൽ മരണത്തിന്​ കീഴടങ്ങിയത്​.  19,375 പേർ രോഗമുക്​തരായിട്ടുണ്ട്​. 

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ വൈറസ്​ ബാധിതരുള്ളത്​. ഗുജറാത്ത്​, തമിഴ്​നാട്​, ഡൽഹി എന്നീ സംസ്​ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്​. മഹാരാഷ്​ട്രയിൽ 20,228 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 779 പേർ മരിച്ചു. ഗുജറാത്തിൽ 7,796 പേർ രോഗബാധിതരാണ്​. 472 ആണ്​ മരണനിരക്ക്​. 

ഡൽഹിയിൽ 6,542 രോഗികളുണ്ട്​. തമിഴ്​നാട്ടിൽ 6535ഉം രാജസ്​ഥാനിൽ 3708ഉം പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. ഇതുവരെ 15 ലക്ഷത്തിലധികം പേരിൽ വൈറസ്​ പരിശോധന നടത്തി. പ്രതിദിനം 95000 പരിശോധനകളാണ്​ പ്രതിദിനം നടത്തുന്നതെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Covid indiaCovid Positive Case
News Summary - Covid Positive Cases in India -India News
Next Story