മുംബൈയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ബി.എം.സി കമീഷണറെ മാറ്റി
text_fieldsമുംബൈ: കോവിഡ് കേസുകൾ പടരുന്ന സാഹചര്യത്തിൽ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ കമീഷണർ പ്രവീൺ പർദേശിയെ മാറ്റി. നഗരവികസന വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായ ഇക്ബാൽ ചഹലിനാണ് പകരം ചുമതല. നഗരവികസന വകുപ്പിലേക്കാണ് പർദേശിയെ മാറ്റിയത്.
മുംബൈയിൽ കോവിഡ് പ്രതിരോധ നടപടികൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുനിസിപ്പൽ കമീഷണറെ മാറ്റിയത്. മുംബൈ അഡീഷനൽ മുനിസിപ്പൽ കമീഷണർ അബ്ബാസാഹിബ് ജർഹദിനെയും മാറ്റിയിട്ടുണ്ട്. മുൻ താനെ മുനിസിപ്പൽ സഞ്ജീവ് ജയ്സ്വാളിനാണ് പകരം ചുമതല.
മുംബൈ മെട്രോ റെയിൽ കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ അശ്വിനി ഭിഡെയെ അഡീഷനൽ മുനിസിപ്പൽ കമീഷണറായും നിയമിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. 19063 പേർ രോഗബാധിതരാണ് ഇവിടെ. 733 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
