കോവിഡ് രോഗികളോടുള്ള പെരുമാറ്റം മൃഗങ്ങളോടുള്ളതിനേക്കാൾ മോശം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോവിഡ് രോഗികളോട് മൃഗങ്ങളോടുള്ളതിനേക്കാൾ മോശമായ പെരുമാറ്റമാണെന്ന് സുപ്രീംകോടതി. കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
‘കോവിഡ് രോഗികളെ മൃഗങ്ങളേക്കാൾ മോശമായി കൈകാര്യം ചെയ്യുന്നു. ഒരു കേസിൽ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. രോഗികൾ മരിച്ചുവീഴുേമ്പാഴും അവരെ തിരിഞ്ഞുനോക്കാൻ പോലും ആരുമില്ല’ -സുപ്രീംകോടതി രൂക്ഷമായി പ്രതികരിച്ചു.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡൽഹിയിലെ സർക്കാർ ആശുപത്രികളുടെ സ്ഥിതി ദയനീയമാണെന്ന് കോടതി നിരീക്ഷിച്ചു. ഡൽഹിയിൽ കോവിഡ് പരിശോധനയുടെ കുറവ് സംബന്ധിച്ച വിശദീകരണം നൽകാൻ അരവിന്ദ് കെജ്രിവാൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് പരിശോധനകളുടെ എണ്ണം ഡൽഹിയിൽ കുറവായത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. ‘ചെന്നൈയിലും മുംബൈയിലും പരിശോധനകളുടെ എണ്ണം 16,000 മുതൽ 17,000 വരെയായി ഉയർത്തുേമ്പാഴും എന്തുകൊണ്ടാണ് ഡൽഹിയിൽ ഒരുദിവസത്തെ പരിശോധനയുടെ എണ്ണം 7,000 മുതൽ 5,000 വരെയായി കുറയുന്നത്?’ -ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആരാഞ്ഞു.
സർക്കാർ ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളോട് വളരെ അനാദരവോടെയാണ് പെരുമാറുന്നത്. ചില സമയങ്ങളിൽ മരണവിവരം ബന്ധുക്കെള അറിയിക്കാൻ പോലും തയാറാകുന്നില്ല. സർക്കാർ ആപ്പിൽ ആശുപത്രികളിൽ കിടക്ക ഒഴിവ് കാണിക്കുേമ്പാഴും ചില ആശുപത്രികൾ എന്തുകൊണ്ടാണ് രോഗികളെ പ്രവേശിപ്പിക്കാത്തതെന്നും സുപ്രീംകോടതി ചോദിച്ചു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാമതാണ് ഡൽഹി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഡൽഹിയിൽ 34,687 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,085 മരണം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
