Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ രോഗിയുടെ...

കോവിഡ്​ രോഗിയുടെ മൃതദേഹം ആംബുലൻസിൽ നിന്ന്​ റോഡിലേക്ക്​ -ഭോപാലിൽ നിന്ന്​ അനാസ്​ഥയു​െട നടുക്കുന്ന ദൃശ്യം

text_fields
bookmark_border
കോവിഡ്​ രോഗിയുടെ മൃതദേഹം ആംബുലൻസിൽ നിന്ന്​ റോഡിലേക്ക്​ -ഭോപാലിൽ നിന്ന്​ അനാസ്​ഥയു​െട നടുക്കുന്ന ദൃശ്യം
cancel

ഭോപാൽ: മധ്യ​പ്രദേശിൽ കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം ആംബുലൻസിൽ നിന്ന്​ റോഡിലേക്ക്​ വീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്​. ഭോപാലിൽ നിന്ന്​ 57 കിലോമീറ്റർ അകലെയുള്ള വിദിഷയിലെ ജില്ലാ ആശുപത്രിയിൽനിന്ന്​ ആംബുലൻസിൽ കൊണ്ടുപോകുന്ന മൃതദേഹമാണ്​ റോഡിലേക്ക്​ വീണത്​. ആശുപത്രി ഗേറ്റ്​ കടന്ന്​ ആംബുലൻസ്​ റോഡിലേക്ക്​ തിരിയു​േമ്പാൾ തന്നെതാണ്​ അതിനുള്ളിൽ നിന്നും മൃതദേഹം റോഡിലേക്ക്​ വീഴുന്നത്​.

ഡ്രൈവർ ഉടൻ ആംബുലൻസ്​ നിർത്തുന്നതും അവിടെ നിന്നിരുന്നവർ ഓടിയെത്തുന്നതും വിഡിയോയിൽ കാണാം. ആംബുലൻസിന്‍റെ പിന്നിടെ ഡോറിന്‍റെ ചില്ല്​ പൊട്ടിയ നിലയിലാണ്​. അതിലൂടെ പി.പി.ഇ കിറ്റ്​ ധരിച്ച ഒരു ആരോഗ്യ പ്രവർത്തകൻ നോക്കുന്നതും കാണാം. കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം രൂക്ഷമാകു​േമ്പാഴും അനാസ്​ഥയുടെ ഇത്തരം നിരവധി ഭീകര ദൃശ്യങ്ങളാണ്​ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടാകുന്നത്​.

അതേസമയം, ബന്ധുക്കളെ അറിയിക്കാതെയാണ്​ ഈ മൃതദേഹം ആശുപത്രിയിൽനിന്ന്​ മാറ്റിയത്​ എന്ന പരാതിയുമുയർന്നു. തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങൾ വിദിഷ ജില്ല ആശുപത്രി അധികൃതർ കൈമാറുന്നില്ലെന്ന കുടുംബാംഗങ്ങളുടെ പരാതി ഇവിടെ പതിവാണ്​.

വിഡിയോ കടപ്പാട്​: എൻഡിടിവി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dead BodyCovid 19
News Summary - Covid patient's body falls off ambulance in Bhopal
Next Story