ബംഗളൂരു: ഗവ. വിക്ടോറിയ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 60 കാരൻ ജീവനൊടുക്കി. രാവിലെ ശുചിമുറിയിൽ പോയ രോഗി തിരിച്ചെത്താത്തതിനെ തുടർന്ന് നഴ്സുമാർ അന്വേഷിച്ചുചെന്നപ്പോഴാണ് അവിടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.
രോഗനില വഷളായതിനെ തുടർന്ന് ജയദേവ ഹോസ്പിറ്റലിൽനിന്ന് ഇയാളെ കഴിഞ്ഞദിവസമാണ് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്ന രോഗിയുടെ സ്ഥിതി മെച്ചപ്പെട്ടുവരുകയായിരുന്നുവെന്ന് വിക്ടോറിയ മെഡിക്കൽ സൂപ്രണ്ട് ഡോ. രമേശ് കൃഷ്ണ പറഞ്ഞു.
കോവിഡ് രോഗികൾക്ക് പതിവായി കൗൺസലിങ് നൽകിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് കോവിഡ് രോഗി വിക്ടോറിയ ആശുപത്രിയുടെ െഎ.സിയുവിലെ എമർജൻസി എക്സിറ്റ് വഴി ചാടി മരിച്ചിരുന്നു.