Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിടിവിട്ട്​ കോവിഡ്​;...

പിടിവിട്ട്​ കോവിഡ്​; പാർലമെൻറ്​ സമ്മേളനം ചുരുക്കുന്നു

text_fields
bookmark_border
parliament summit
cancel

ന്യൂ​ഡ​ൽ​ഹി: എം.​പി​മാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ്​ ബാ​ധി​ത​ർ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കു​ന്നു. ഒ​ക്​​ടോ​ബ​ർ ഒ​ന്നു വ​രെ ചേ​രാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഇ​രു​സ​ഭ​ക​ളും ഈ ​മാ​സം 23ന്​ ​പി​രി​ഞ്ഞേ​ക്കും. സ​മ്മേ​ള​നം അ​ധി​ക ദി​വ​സം തു​ട​രേ​ണ്ട എ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റും പ്ര​തി​പ​ക്ഷ​വും സ​മ​വാ​യ​ത്തി​ലെ​ത്തി.

കോ​വി​ഡ്​ പ​രി​ശോ​ധ​ന അ​ട​ക്കം ക​ർ​ക്ക​ശ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യാ​ണ്​ എം.​പി​മാ​ർ​ക്ക്​ പാ​ർ​ല​മെൻറി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വാ​യ ര​ണ്ടു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ അ​ട​ക്കം തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ്​ ബാ​ധി​ത​രാ​യ​ത്​ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കി​യി​രു​ന്ന​തി​നാ​ൽ, ഇ​നി​യും കൂ​ടു​ത​ൽ പേ​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ ഉ​ണ്ടാ​കാ​മെ​ന്നാ​ണ്​ ആ​ശ​ങ്ക.

സെ​പ്​​റ്റം​ബ​ർ 14നാ​ണ്​ ​സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്. 72 മ​ണി​ക്കൂ​ർ മു​മ്പ്​ ന​ട​ത്തി​യ നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന​യി​ൽ 25 എം.​പി​മാ​ർ കോ​വി​ഡ്​ പോ​സി​റ്റി​വാ​യി​രു​ന്നു. ലോ​ക്​​സ​ഭ​യി​ൽ 17 പേ​ർ; രാ​ജ്യ​സ​ഭ​യി​ൽ 18 പേ​ർ.

ജീ​വ​ന​ക്കാ​രും മ​റ്റു​മാ​യി മ​റ്റു 11 പേ​രും കോ​വി​ഡ്​ ബാ​ധി​ത​രെ​ന്നു ക​ണ്ടു. പാ​ർ​ല​മെൻറ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​തി​ൻ ഗ​ഡ്​​ക​രി, പ്ര​ഹ്ലാ​ദ്​ പ​​ട്ടേ​ൽ എ​ന്നി​വ​ർ കോ​വി​ഡ്​ ബാ​ധി​ത​രാ​യ​ത്​ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ്.

രാ​ജ്യ​സ​ഭ​യി​ൽ ബി.​ജെ.​പി​യു​ടെ അം​ഗ​മാ​യ വി​ന​യ്​ സ​ഹ​സ്ര​ബു​ദ്ധെ​യും വെ​ള്ളി​യാ​ഴ്​​ച കോ​വി​ഡ്​ പോ​സി​റ്റി​വാ​യി. ഇ​ദ്ദേ​ഹം സ​ഭ​യി​ൽ സം​സാ​രി​ച്ചി​രു​ന്നു. സെ​ൻ​​ട്ര​ൽ ഹാ​ളി​ൽ മ​റ്റ്​ എം.​പി​മാ​ർ​ക്കൊ​പ്പം ഇ​രി​ക്കു​ക​യും ചെ​യ്​​തു. അ​ങ്ങ​നെ ഏ​താ​നും എം.​പി​മാ​ർ സ്വ​മേ​ധ​യാ ക്വാ​റ​ൻ​റീ​നി​ലാ​ണ്. കോ​വി​ഡ്​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്​​സ​ഭ സ്​​പീ​ക്ക​ർ ഒാം ​ബി​ർ​ല വി​ളി​ച്ച കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ പ്ര​തി​പ​ക്ഷ​വും നേ​ര​ത്തെ പി​രി​യാ​മെ​ന്ന നി​ല​പാ​ട്​ അ​റി​യി​ച്ച​ത്.

കോ​വി​ഡ്​ വ്യാ​പ​നം തു​ട​ങ്ങി​യ മാ​ർ​ച്ചി​ൽ പാ​ർ​ല​മെൻറി​െൻറ ബ​ജ​റ്റ്​ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ന​ട​ക്കേ​ണ്ട​ത്​ ജൂ​ൈ​ല, ആ​ഗ​സ്​​റ്റി​ലാ​ണെ​ങ്കി​ലും സെ​പ്​​റ്റം​ബ​ർ 14നു ​മാ​ത്ര​മാ​ണ്​ തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞ​ത്. ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ പാ​ർ​ല​മെൻറ്​ സ​മ്മേ​ളി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid indiaparliament 2020
News Summary - covid; Parliament convenes short
Next Story