കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല, ശ്രദ്ധ തുടരണമെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: ലോകത്ത് കോവിഡ് ഭീഷണി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ ലോകത്തിന്‍റെ പലഭാഗത്തും റിപ്പേർട്ട് ചെയ്തതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ രംഗത്തെത്തിയത്.
'മുമ്പ്, ഈ മഹാമാരി നമ്മളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്, അത് വീണ്ടും ഉണ്ടായേക്കാം.'-ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസിസ് പറഞ്ഞു. മഹാമാരിയുടെ അവസാനം അടുത്തുവെന്ന് നേരത്തെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ കോവിഡ് അവസാനിച്ചു എന്ന ധാരണ ജനങ്ങൾക്കുണ്ടെന്നും കോവിഡ് മഹാമാരി ഇപ്പോഴും ലോകത്തെ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ലോകാരോഗ സംഘടന അറിയിച്ചു.
കോവിഡ് വകഭേദങ്ങളെ കണ്ടെത്തുക, പ്രതിരോധകുത്തിവെപ്പുകൾ നടത്തുക, കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുക തുടങ്ങി കോവിഡിനെ നിയന്ത്രിക്കുന്നതിനായി ശ്രദ്ധചെലുത്തേണ്ട പ്രധാനപ്പെട്ട അഞ്ച് മേഖലകളും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

