Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ നൂറുകണക്കിനുപേർ; ചെന്നൈ കുമരൻ സിൽക്​സ്​ പൂട്ടി

text_fields
bookmark_border
കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ നൂറുകണക്കിനുപേർ; ചെന്നൈ കുമരൻ സിൽക്​സ്​ പൂട്ടി
cancel

ചെന്നൈ: കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന്​ ചെന്നൈയിലെ പ്രമുഖ വസ്​ത്രവ്യാപാര സ്​ഥാപനമായ കുമരൻ സിൽക്സ്​ അടച്ചു. ടി നഗറിലെ കുമരൻ സിൽക്​സ്​ ഷോപ്പിൽ ആളുകൾ തിക്കിതിരക്കുന്ന വിഡിയോ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കോവിഡ്​ മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടതോടെയാണ്​ ചെന്നൈ കോർപറേഷ​െൻറ നടപടി. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്​ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ കോർപറേഷൻ മുന്നറിയിപ്പ്​ നൽകി.

ചെന്നൈ കുമരൻ സിൽക്സിൽ നൂറിലധികം പേർ സാമൂഹിക അകലം പാലിക്കാത്തെ വസ്​ത്രങ്ങൾ എടുക്കുന്ന വിഡിയോയാണ്​ പുറത്തുവന്നത്​. ആളുകൾ മാസ്​ക്​ ധരിച്ചിട്ടുമുണ്ടായിരുന്നില്ല. ഒക്​ടോബർ 18നാണ്​ വിഡിയോ പുറത്തുവന്നത്​.

തമിഴ്​നാട്ടിൽ ഏഴുലക്ഷം പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 10,600 പേർ മരിക്കുകയും ചെയ്​തു. ചെന്നൈയിൽ രണ്ടുലക്ഷത്തിലധികം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. തുടർന്ന്​ കോവിഡ്​ മാനദണ്ഡങ്ങൾ കർശനമാക്കുകയായിരുKumaran Silks shop in Chennai sealed after viral video shows massive crowd violating Covid normsന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid norms violation Kumaran Silks shop in Chennai sealed
Next Story