Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ പശ്ചാത്തലത്തിൽ ബിഹാർ തെരഞ്ഞെടുപ്പ്​ മാറ്റിവെക്കാനാവില്ല - സു​പ്രീംകോടതി

text_fields
bookmark_border
കോവിഡ്​ പശ്ചാത്തലത്തിൽ ബിഹാർ തെരഞ്ഞെടുപ്പ്​ മാറ്റിവെക്കാനാവില്ല - സു​പ്രീംകോടതി
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരി ചൂണ്ടിക്കാട്ടി ബിഹാർ തെരഞ്ഞെടുപ്പ് തടയാൻ കഴിയില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ്​ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹരജി സുപ്രീം കോടതി തള്ളി.

കോവിഡ്​ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻെറ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ലെന്ന്​ കോടതി വ്യക്തമാക്കി. ഇതുവരെ ബിഹാർ തെരഞ്ഞെടുപ്പി​െൻറ തീയതി പ്രഖ്യാപിക്കുന്നത്​ സംബന്ധിച്ച ഒരു അറിയിപ്പും വന്നിട്ടില്ല.

എന്താണ് ചെയ്യേണ്ടതെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണറോട് ​നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. എല്ലാം സാഹചര്യങ്ങളും ചീഫ് ഇലക്ഷൻ കമ്മീഷണർ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

വിജ്ഞാപനമൊന്നും പുറപ്പെടുവിക്കാതെ തന്നെ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് എങ്ങനെ സി.ഇ.സിയോട്​ ആവശ്യപ്പെടുമെന്ന്​ ആരാഞ്ഞ കോടതി തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധുവായ കാരണല്ല കോവിഡെന്നും വ്യക്തമാക്കി.

നവംബർ മാസത്തോടെ നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് അവിനാഷ്​ താക്കൂറാണ്​ ഹരജി നൽകിയത്​. തെരഞ്ഞെടുപ്പ്​ കമ്മീഷൻ എല്ലാം പരിഗണിക്കുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുമെന്നും സുപ്രീംകോടതി ഹരജിക്കാ​രനെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commission indiaBihar PollsCOVIDsupreme court
Next Story