Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ പി.​ടി.​എ...

കർണാടകയിൽ പി.​ടി.​എ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ട്ട്​ അ​ധ്യാ​പ​ക​ർ​ക്ക് കോ​വി​ഡ്

text_fields
bookmark_border
കർണാടകയിൽ പി.​ടി.​എ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ട്ട്​ അ​ധ്യാ​പ​ക​ർ​ക്ക് കോ​വി​ഡ്
cancel

ബം​ഗ​ളൂ​രു: കർണാടകയിലെ ധാ​ർ​വാ​ഡ് ജി​ല്ല​യി​ലെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ൽ ന​ട​ന്ന ര​ക്ഷ​ക​ർ​തൃ -അ​ധ്യാ​പ​ക യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ട്ട് അ​ധ്യാ​പ​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ്കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ഭി​പ്രാ​യ​മ​റി​യു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യും സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ, എ​യ്ഡ​ഡ്, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക-​ര​ക്ഷ​ക​ർ​തൃ യോ​ഗം ചേ​രാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ൺ ആ​റി​നാ​ണ് യോ​ഗം ന​ട​ത്തി​യ​ത്. 24 ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​ൽ എ​ട്ട് അ​ധ്യാ​പ​ക​രു​ടെ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് പോ​സി​റ്റി​വാ​യ​ത്.

ശി​വ​മൊ​ഗ്ഗ​യി​ൽ​നി​ന്നെ​ത്തി​യ അ​ധ്യാ​പി​ക​ക്കാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ഏ​ഴ്​ അ​ധ്യാ​പ​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സ്കൂ​ളി​ലെ​ത്തി​യ മ​റ്റു അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. 

സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടി. സ്കൂ​ളി​ലെ മ​റ്റ്​ അ​ധ്യാ​പ​ക​രും േയാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ക്ഷി​താ​ക്ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഇ​വ​രെ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakakerala newsCoronaviruscovid 19corona outbreak
News Summary - covid news from karanataka
Next Story