Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കോവിഡ്​...

യു.പിയിൽ കോവിഡ്​ നെഗറ്റീവായ യുവതി പ്രസവിച്ച കുഞ്ഞിന്​ രോഗബാധ

text_fields
bookmark_border
Infant
cancel

ലഖ്​നോ: കോവിഡ്​ നെഗറ്റീവായ യുവതി ജന്മം നൽകിയത്​ കോവിഡ്​ ബാധിതയായ കുഞ്ഞിനെ. ഉത്തർപ്രദേശിലെ വാരാണസിയിലാണ്​ സംഭവം.

പ്രസവത്തിന്​ തൊട്ടുമുമ്പ്​ നടത്തിയ പരിശോധനയിൽ 26കാരിയായ യുവതി കോവിഡ്​ നെഗറ്റീവായിരുന്നു. എന്നാൽ, പ്രസവശേഷം കുഞ്ഞിനെ പരിശോധിച്ചപ്പോൾ കോവിഡ്​ പോസിറ്റീവാകുകയായിരുന്നു.

വാരാണസി സ്വദേശിയായ യുവതി മേയ്​ 24നാണ്​ എസ്.എസ് ആശുപത്രിയിൽ പ്രവേശിക്കുന്നത്​. അന്നുതന്നെ നടത്തിയ കോവിഡ്​ പരിശോധനയിൽ നെഗറ്റീവായിരുന്നു ഫലം. മേയ്​ 25ന്​ യുവതി പെൺകുഞ്ഞിന്​ ജന്മം നൽകി. പ്രസവിച്ചയുടൻ നടത്തിയ പരിശോധനയിൽ കുഞ്ഞ്​ പോസിറ്റീവാകുകയായിരുന്നു. മാതാവ്​ നെഗറ്റീവായതിനാൽ കുഞ്ഞ്​ പോ​സിറ്റീവായതെങ്ങനെയെന്ന ആശയകുഴപ്പത്തിലാണ്​ വിദഗ്​ധർ.

രണ്ടുദിവസത്തിന്​ ശേഷം മാതാവിനെയും കുഞ്ഞിനെയും പരിശോധനക്ക്​ വിധേയമാക്കുമെന്ന്​ അധികൃതർ അറിയിച്ചു. ആർ.ടി.പി.സി.ആറി​െൻറ കൃത്യത 70 ശതമാനമാണ്​. അതിനാൽ തന്നെ പരിശോധനയിൽ മാതാവി​െൻറ രോഗബാധ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. വീണ്ടും ഇരുവരെയും പരിശോധനക്ക്​ വിധേയമാക്കിയശേഷം നിഗമനത്തിലെത്താമെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട്​ ​ഡോ. കെ.കെ. ഗുപ്​ത പറഞ്ഞു. അതേസമയം മാതാവിനും കുഞ്ഞിനും മറ്റു ആരോഗ്യപ്രശ്​നങ്ങൾ ഇല്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up Covid​Covid 19Corona virus
News Summary - Covid negative woman gives birth to Covid positive baby in Uttar Pradesh’s Varanasi
Next Story