Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.കെയിൽ...

യു.കെയിൽ നിന്നെത്തുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം

text_fields
bookmark_border
യു.കെയിൽ നിന്നെത്തുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം
cancel

ന്യൂഡൽഹി: യു.കെ നിന്നെത്തുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമെന്ന്​ കേന്ദ്രസർക്കാർ. ഇതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആർ.ടി-പി.സി.ആർ പരിശോധനയാണ്​ യു.കെയിൽ നിന്നെത്തുന്നവർ നടത്തേണ്ടത്​.

ജനുവരി 30 വരെയായിരിക്കും പുതിയ നിബന്ധന ബാധകമാക്കുക. അതിന്​ ശേഷം സ്ഥിതി വിലയിരുത്തി സർക്കാർ തീരുമാനം പുനഃപരിശോധിക്കും. യു.കെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും സെൽഫ്​ ഡിക്ലറേഷൻ ഫോം സമർപ്പിക്കണം. യാത്രക്ക്​ 72 മണിക്കൂർ മുമ്പ്​ ഓൺലൈനായാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​. കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഉള്ളവരെ മാത്രം വിമാനത്തിൽ കയറാൻ അനുവദിച്ചാൽ മതിയെന്ന്​ കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്​.

യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കെ​ാറോണ വൈറസ്​ കണ്ടെത്തിയതിനെ തുടർന്ന്​ ഇന്ത്യയിലും ജാഗ്രത തുടരുകയാണ്​. വൈറസ്​ കണ്ടെത്തിയതിന്​ പിന്നാലെ യു.കെ വിമാനങ്ങളുടെ സർവീസ്​ ഇന്ത്യ നിർത്തിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UK​Covid 19
News Summary - Covid negative test report, RT-PCR tests on arrival
Next Story