Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ മരണം...

മഹാരാഷ്​ട്രയിൽ മരണം ഒമ്പതായി; രോഗബാധിതരുടെ എണ്ണം 215

text_fields
bookmark_border
മഹാരാഷ്​ട്രയിൽ മരണം ഒമ്പതായി; രോഗബാധിതരുടെ എണ്ണം 215
cancel

മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ്​19 രോഗബാധ സ്ഥിരീകരിച്ച മഹാരാഷ്​ട്രയിൽ മരണം ഒമ്പതായി. ചികിത്സയിൽ കഴി യുകയായിരുന്ന പൂനെ സ്വദേശിയായ 52കാരനാണ്​ ഇന്ന്​ മരിച്ചത്. ഇതോടെ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം നാലായി.

92 കോവിഡ്​ പോസിറ്റീവ്​ കേസുകളാണ്​ ഇന്ന്​ സ്ഥിരീകരിച്ചത്​. ഇതിൽ 12 എണ്ണം മഹാരാഷ്​ട്രയിലാണ്​. മഹാരാഷ്​ട്രയിലുള്ള കോവിഡ്​ ബാധിതരുടെ എണ്ണം 215 ആയി ഉയർന്നു.

കൊറോണ വൈറസ് വ്യാപനം തടയാൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 37 ജയിലുകളിൽ നിന്ന് 601 തടവുകാരെ മഹാരാഷ്​ട്ര സർക്കാർ വിട്ടയച്ചിരുന്നു.

ആരോഗ്യമന്ത്രാലയത്തി​ന്റെ കണക്ക്​ പ്രകാരം 1071 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 30 പേർ മരിച്ചതായും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

Show Full Article
TAGS:covid19 maharashtra death india news 
News Summary - Covid - Maharashtra death roll rises - India news
Next Story