Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ...

മധ്യപ്രദേശിൽ കുടുംബത്തിലെ മൂന്നു കുട്ടികൾക്കും ആറ്​ യുവതികൾക്കും രോഗം

text_fields
bookmark_border
മധ്യപ്രദേശിൽ കുടുംബത്തിലെ മൂന്നു കുട്ടികൾക്കും ആറ്​ യുവതികൾക്കും രോഗം
cancel

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​​​പ്ര​ദേ​ശി​ൽ മൂ​ന്നും അ​ഞ്ചും എ​ട്ടും വ​യ​സ്സു​ള്ള മൂ​ന്നു​ കു​ട്ടി​ക​ളും ആ​റു​ യു​വ​ തി​ക​ളും അ​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു​പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. 20 പേ​ർ കൂ​ടി രോ​ഗ​ബാ​ധി​ത​രാ​യ​തോ​ടെ സം​സ്​​ഥാ​ന​ത്തെ ആ​കെ എ​ണ്ണം 86. 19 പേ​രും ഇ​ൻ​ഡോ​റി​ൽ​നി​ന്നാ​ണ്. ഒ​രു ഡോ​ക്​​ട​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ ഡ​ൽ​ഹി സ്​​റ്റേ​റ്റ്​ കാ​ൻ​സ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ അ​ട​ച്ചു.

സ​ഫ്​​ജ​ർ​ജ​ങ്​​ ആ​ശു​പ​ത്രി​യി​െ​ല ര​ണ്ടു ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ​ബ​യോ​കെ​മി​സ്​​ട്രി വ​കു​പ്പി​ലെ മൂ​ന്നാം​വ​ർ​ഷ പി.​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്​ ഇ​വ​രി​ൽ ഒ​രാ​ൾ. ഇ​വ​ർ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ആ​ന്ധ്ര​​പ്ര​ദേ​ശി​ൽ ബു​ധ​നാ​ഴ്​​ച 43 പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ എ​ണ്ണം 87 ആ​യി.

ജ​മ്മു-​ക​ശ്​​മീ​രി​ലെ 20 ഗ്രാ​മ​ങ്ങ​ളും അ​ഞ്ച്​ ന​ഗ​ര​​പ്ര​ദേ​ശ​ങ്ങ​ളും ‘ചു​വ​പ്പു​മേ​ഖ​ല’​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. സം​സ്​​ഥാ​ന​ത്ത്​ 55 രോ​ഗി​ക​ളു​ണ്ട്.സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ത​നി​ക്ക്​ കോ​വി​ഡാ​ണെ​ന്ന്​ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ മ​ഥു​ര​യി​ൽ ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്​​തു. അ​യ​ൽ​ക്കാ​രാ​ണ്​ ഇ​യാ​ൾ​ക്ക്​ രോ​ഗ​മു​ണ്ടെ​ന്ന്​ പ്ര​ച​രി​പ്പി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ നാ​ലു​പേ​ർ​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു, ആ​കെ 105.

Show Full Article
TAGS:covid 19 india news 
News Summary - covid madhya pradesh family-india news
Next Story