Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ 5: കർശന...

ലോക്​ഡൗൺ 5: കർശന നിയന്ത്രണങ്ങൾ 13 നഗരങ്ങളിൽ ; ഹോട്ടലുകളും മാളുകളും തുറന്നേക്കും

text_fields
bookmark_border
lock-down
cancel

ന്യൂഡൽഹി: ലോക്​ഡൗണി​​​െൻറ അഞ്ചാംഘട്ട മാർനിർദേശങ്ങളെ കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്ത്​. അഞ്ചാം ഘട്ടത്തിൽ രാജ്യത്ത്​ മുഴുവൻ ലോക്​ഡൗൺ ഏർപ്പെടുത്തില്ലെന്നാണ്​ ഇ​ക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. 70 ശതമാനം രോഗികളുമുള്ള 13 നഗരങ്ങളിൽ മാത്രമായി ലോക്​ഡൗൺ പരിമിതപ്പെടുത്തുമെന്നാണ്​ സൂചന. മറ്റ്​ മേഖലകളിൽ പരമാവധി ഇളവുകൾ നൽകിയാവും ലോക്​ഡൗൺ നടപ്പാക്കുക.

ലോക്​ഡൗണി​​​െൻറ അഞ്ചാം ഘട്ടത്തിൽ ഹോട്ടലുകളും മാളുകളും തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. ഞായറാഴ്​ച നടക്കുന്ന പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുക. 

ലോക്​ഡൗണിൽ ഇളവ്​ അനുവദിക്കു​മെങ്കിലും സംസ്ഥാനങ്ങൾക്ക്​ വേണമെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാം. സാമൂഹിക അകലം പാലിച്ചുകൊണ്ട്​ കൂടുതൽ പൊതുഗതാഗതം ആരംഭിക്കും. മെട്രോ സർവീസിന്​ അനുമതി നൽകാൻ സാധ്യതയില്ലെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19lockdown
News Summary - Covid Lockdown may be confined to 13 cities-India news
Next Story