ലോക്ഡൗൺ ജൂൺ 30 വരെ നീട്ടി; തീവ്രബാധിത മേഖലകളിൽ മാത്രം നിയന്ത്രണം
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ കണ്ടെയിൻമെൻറ് (തീവ്രബാധിത) മേഖലകളിൽ ജൂൺ 30 വരെ നീട്ടി. തീവ്രബാധിത മേഖലകളല്ലാത്ത സ്ഥലങ്ങളിൽ ജൂൺ എട്ട് മുതൽ നിയന്ത്രണങ്ങളോടെ ഇളവുകൾ അനുവദിക്കും.
മൂന്ന് ഘട്ടമായാണ് തീവ്രബാധിത മേഖലകളല്ലാത്തയിടങ്ങളിൽ ലോക്ഡൗൺ പിൻവലിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജൂൺ എട്ട് മുതൽ ഹോട്ടലുകൾ, ആരാധനാലയങ്ങൾ, മാളുകൾ എന്നിവ തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശത്തിൽ പറയുന്നു.
ലോക്ഡൗൺ ഇളവ് ഒന്നാം ഘട്ടത്തിൽ
- ജൂണ്‍ എട്ടു മുതല്‍ ഹോട്ടലുകള്‍, റസ്റ്ററൻറുകള്‍, ഷോപ്പിങ് മാളുകള്‍,ആരാധനാലയങ്ങൾ തുറക്കും
രണ്ടാം ഘട്ടത്തിൽ
- സ്കൂളുകളും കോളജുകളും മറ്റു വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളും തുറക്കുന്ന തീരുമാനം ജൂലൈയില്‍. സംസ്ഥാനങ്ങളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ച് തീരുമാനം. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും കോവിഡ് വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കും
മൂന്നാം ഘട്ടത്തിൽ (സാഹചര്യം പരിശോധിച്ച് പിന്നീട് തീരുമാനിക്കുന്നവ)
- വിദേശ വിമാനയാത്ര, മെട്രോ - റയില്‍ സര്‍വിസ്
- സിനിമാ ഹാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ്പൂള്‍, വിനോദപാര്‍ക്കുകള്‍, തിയറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ
- സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ അക്കാദമിക, സാംസ്ക്കാരിക, മത പരിപാടികളും മറ്റു വലിയ സംഗമങ്ങളും.
കൂടാതെ, രാജ്യമൊട്ടുക്കും രാത്രികാല കര്‍ഫ്യൂ രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാക്കി. 65ന് മുകളിലും 10 വയസ്സിന് താഴെയുമുള്ളവരും ഗര്‍ഭിണികളും മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ളവരും അവശ്യ ആരോഗ്യ ആവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്നിറങ്ങരുത്. ലോക്ഡൗൺ അഞ്ചാം ഘട്ടത്തിലെ മറ്റു ഇളവുകളും നിയന്ത്രണങ്ങളും ഒറ്റനോട്ടത്തിൽ:
തീവ്രമേഖലകളിൽ
- അകത്തേക്കും പുറത്തേക്കും യാത്ര പാടില്ല
- വീടുവീടാന്തരം നിരീക്ഷണവും ആളുകളെ പിന്തുടരലും തുടരും
- അവശ്യ സേവനങ്ങള്‍ മാത്രം
- തീവ്രമേഖലകൾക്ക് പുറത്ത് നിയന്ത്രണവും നിരോധനവും സംസ്ഥാനങ്ങള്‍ തീരുമാനിക്കും
- തീവ്രമേഖലകൾക്ക് പുറത്ത് ബഫര്‍ സോണുകള്‍ നിര്‍ണയിക്കണം
- അന്തര്‍ സംസ്ഥാന യാത്ര നിയന്ത്രണങ്ങള്‍. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാം
- അന്തര്‍ സംസ്ഥാന യാത്രക്ക് പ്രത്യേക അനുമതിയും ഇ- പെര്‍മിറ്റും വേണ്ട
- സാഹചര്യങ്ങള്‍ പരിഗണിച്ച് ആരോഗ്യകാരണങ്ങളാല്‍ സംസ്ഥാനങ്ങള്‍ക്ക് യാത്ര നിയന്ത്രണമാകാം
- നിയന്ത്രണം ആവശ്യമെന്ന് തോന്നിയാല്‍ സംസ്ഥാനങ്ങള്‍ വ്യാപകമായി പരസ്യപ്പെടുത്തണം
- പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ശ്രമിക് ട്രെയിനുകള്‍ക്കും ആഭ്യന്തര വിമാന സര്‍വിസിനും നിയന്ത്രണമില്ല
- വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മടങ്ങാനും പ്രത്യേകം നിശ്ചയിച്ച വ്യക്തികള്‍ക്ക് വിദേശത്ത് പോകാനും നിയന്ത്രണമില്ല
- ചരക്ക് നീക്കം ഒരു സംസ്ഥാനവും തടയാന്‍ പാടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
