കോവിഡ് കുതിക്കുന്ന ബംഗളൂരുവിൽ മലയാളികളുടെ കൈത്താങ്ങ്
text_fieldsബംഗളൂരുവിൽ ഇന്ന് പ്രവർത്തനമാരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഹ്യുമാനിറ്റി സെൻറർ കോവിഡ് പരിചരണ കേന്ദ്രം
ബംഗളൂരു: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തില്‍ കേസുകളും മരണവും കുതിക്കുന്ന ബംഗളൂരു നഗരത്തിൽ കോവിഡ് പരിചരണത്തിന് ൈകത്താങ്ങുമായി മലയാളികളും. ശിഹാബ് തങ്ങള്‍ സെൻറര്‍ ഫോര്‍ ഹ്യുമാനിറ്റി കോവിഡ് പരിചരണ കേന്ദ്രം ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജയനഗർ ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി നൽകിയ കെട്ടിടമാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ബംഗളൂരു എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകര്‍ അടിയന്തരമായി സജ്ജീകരിച്ചത്.
ഹൊസൂർ റോഡ് സഫ മെഡികെയർ ഹോസ്പിറ്റലിെൻറ സ്റ്റെപ് ഡൗൺ സെൻററായാണ് കോവിഡ് കെയർ സെൻറർ പ്രവർത്തിക്കുക. തദ്ദേശീയരും മലയാളികളടക്കമുള്ള പ്രവാസികളും കോവിഡ് വ്യാപന സാഹചര്യത്തിൽ ബംഗളൂരു നഗരത്തില്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ആശുപത്രികളില്‍ കിടക്ക ലഭിക്കാത്തതും കൃത്യസമയത്ത് ഓക്സിജൻ ലഭിക്കാത്തതും കോവിഡ് രോഗികളെ മരണ മുനമ്പിലെത്തിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാനാകാതെ ബംഗളൂരുവില്‍ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
നഗരത്തിലും പുറത്തുമായി നിരവധി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ബംഗളൂരു എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകര്‍ സാഹചര്യത്തിെൻറ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് 38 ഓക്സിജന്‍ ബെഡുകളുള്ള കോവിഡ് പരിചരണ കേന്ദ്രം സജ്ജീകരിക്കുകയായിരുന്നു. സർക്കാറിെൻറ സ്റ്റെപ് ഡൗൺ നയപ്രകാരം, കര്‍ണാടക ധനകാര്യ സെക്രട്ടറി ഡോ. പി.സി. ജാഫറിെൻറ നിർദേശാനുസരണം എ.ഐ.കെ.എം.സി.സി സെക്രട്ടറി ഡോ. എം.എ. അമീറലിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. രണ്ടു ഡോക്ടര്‍മാരും എട്ടു നഴ്സുമാരുമടങ്ങുന്നതാണ് മെഡിക്കല്‍ ടീം.എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയറിെൻറ നേതൃത്വത്തില്‍ കോവിഡ് കാലത്തും തുടര്‍ന്നും പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികൂല സാഹചര്യത്തിലും രോഗികളെ പരിചരിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കാനും എസ്.ടി.സി.എച്ച് വളൻറിയര്‍മാര്‍ കാണിച്ച ത്യാഗസന്നദ്ധത പ്രശംസിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് വഴിയരികിലും നഗരത്തിെൻറ പ്രാന്തപ്രദേശങ്ങളിലും ഒറ്റപ്പെട്ടുപോയ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. നഗരത്തില്‍ കുടുങ്ങിപ്പോയവരെ സ്വദേശങ്ങളിലേക്ക് എത്തിക്കാനും അവസാനം നിമിഷംവരെ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

