Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്; അതിർത്തി...

കോവിഡ്; അതിർത്തി നിരീക്ഷണം പുനരാരംഭിക്കുമെന്ന് കർണാടക

text_fields
bookmark_border
karnataka boarder
cancel
Listen to this Article

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ നാ​ലാം ത​രം​ഗ ഭീ​ഷ​ണി​ക്കി​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലും നി​രീ​ക്ഷ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ. ക​ഴി​ഞ്ഞ മൂ​ന്നു ത​രം​ഗ​ത്തി​ലും കേ​ര​ള​ത്തി​ൽ​നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്ന​വ​രി​ൽ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി​രു​ന്നു.

അ​തി​നാ​ൽ ത​ന്നെ ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ക​ർ​ണാ​ട​ക​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലും പ്ര​ത്യേ​കി​ച്ച് മ​ഹാ​രാ​ഷ്ട്ര​യു​മാ​യും കേ​ര​ള​വു​മാ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ലും ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും നി​രീ​ക്ഷ​ണ​വും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും വീ​ണ്ടും ആ​രം​ഭി​ക്കേ​ണ്ടി​വ​രു​മെ​ന്നും ബ​സ​വ​രാ​ജ് ബൊ​മ്മൈ പ​റ​ഞ്ഞു. കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ വ​ർ​ധ​ന റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തി​ന് പി​റ​കെ​യാ​ണ് അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ആ​രം​ഭി​ക്കു​മെ​ന്ന സൂ​ച​ന മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka borderCovid 19
News Summary - Covid; Karnataka to resume border surveillance
Next Story