Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് പ്രശ്നങ്ങൾ; സോണിയ ഗാന്ധി ആശുപത്രിയിൽ

text_fields
bookmark_border
ആരോഗ്യനില തൃപ്തികരമെന്ന് പാർട്ടി
sonia gandhi
cancel
Listen to this Article

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കോവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പാർട്ടി വക്താവ് രൺദീപ് സുർജവാല അറിയിച്ചു.

ജൂൺ രണ്ടിനാണ് സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സമയം നീട്ടിനൽകുകയായിരുന്നു. ​ജൂൺ എട്ടിന് ഹാജരാകണമെന്നായിരുന്നു നേരത്തേ നിർദേശിച്ചിരുന്നത്. ഈമാസം 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞദിവസം സമൻസ് അയച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid issues, Sonia Gandhi admitted in hospital
Next Story