Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിതർ 12...

കോവിഡ്​ ബാധിതർ 12 ലക്ഷത്തിലേക്ക്​; മരണ നിരക്ക്​ കുറഞ്ഞു

text_fields
bookmark_border
കോവിഡ്​ ബാധിതർ 12 ലക്ഷത്തിലേക്ക്​; മരണ നിരക്ക്​ കുറഞ്ഞു
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷ​ത്തി​ന​ടു​ത്ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​നി​ടെ 37,148 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 

പ്ര​തി​ദി​ന മ​ര​ണം 587. ആ​കെ മ​ര​ണം ഇ​രു​പ​ത്തി ഒ​മ്പ​തി​നാ​യി​ര​ത്തോ​ട​ടു​ക്കു​ന്നു. നാ​ലു​ല​ക്ഷ​ത്തി​ലേ​റെ പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 7.25 ല​ക്ഷം പേ​ർ രോ​ഗ​മു​ക്ത​രാ​യി, 62.72 ശ​ത​മാ​ന​മാ​ണി​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം തി​ങ്ക​ളാ​ഴ്​​ച 40,000 പി​ന്നി​ട്ട കേ​സു​ക​ൾ ചൊ​വ്വാ​ഴ്​​ച 37,000 ആ​യ​തു മാ​ത്ര​മാ​ണ്​ ആ​ശ്വ​സി​ക്കാ​നു​ള്ള​ത്. മ​ഹാ​രാ​ഷ്​​ട്ര​യും ത​മി​ഴ്നാ​ടും ഡ​ൽ​ഹി​യും ത​ന്നെ​യാ​ണ്​ രോ​ഗ​വ്യാ​പ​ന​ത്തി​ലും മ​ര​ണ​ത്തി​ലും ആ​ദ്യ​മൂ​ന്നി​ൽ. 

ക​ർ​ണാ​ട​ക​യാ​ണ്​ അ​തി​വേ​ഗം രോ​ഗ​വ്യാ​പ​നം ന​ട​ക്കു​ന്ന മ​റ്റൊ​രു സം​സ്​​ഥാ​നം. ആ​ന്ധ്ര​യി​ലും യു.​പി​യി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ല​ക്ഷം ക​ട​ന്നു. അ​തി​നി​ടെ, രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണ നി​ര​ക്ക്​ 3.36 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 2.43 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

പ​ത്ത്​ ല​ക്ഷ​ത്തി​ൽ 20.4 മ​ര​ണം  എ​ന്ന​താ​ണ്​ ഇ​ന്ത്യ​യി​ലെ നി​ര​ക്ക്. ഇ​ത്​ ലോ​ക ശ​രാ​ശ​രി​യേ​ക്കാ​ൾ വ​ള​രെ താ​​ഴ്​​ന്ന​താ​ണ്. പ​ത്ത്​ ല​ക്ഷ​ത്തി​ൽ 77 മ​ര​ണം എ​ന്ന​താ​ണ്​ ലോ​ക ശ​രാ​ശ​രി. രാ​ജ്യം കോ​വി​ഡി​നെ താ​ര​ത​മ്യേ​ന ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്​​ത​താ​ണ്​ ഇ​തി​നു കാ​ര​ണ​മെ​ന്നും മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Covid Update
News Summary - covid india live update-india news
Next Story