Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു ജില്ലയിൽ 8000...

ഒരു ജില്ലയിൽ 8000 കുട്ടികൾക്ക്​ കോവിഡ്​; മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി മഹാരാഷ്​ട്ര

text_fields
bookmark_border
covid 19 children
cancel
camera_alt

ചിത്രം: new indian express

മുംബൈ: മേയ്​ മാസത്തിൽ അഹമദ്​നഗർ ജില്ലയിൽ മാത്രം 8000 കുഞ്ഞുങ്ങൾക്ക്​ കോവിഡ്​ ബാധിച്ചതി​െൻറ അടിസ്​ഥാനത്തിൽ മഹാരാഷ്​ട്ര കോവിഡി​െൻറ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച്​ തുടങ്ങി. മൂന്നാം തരംഗം കുഞ്ഞുങ്ങളെയാണ്​ കൂടുതലായി ബാധിക്കുകയെന്നായിരുന്നു മുന്നറിയിപ്പ്​.

മഹാരാഷ്​ട്രയിലെ സംഗിലിയിൽ ഒരു കോവിഡ്​ വാർഡ്​ പ്രത്യേകമായി കുട്ടികൾക്കായി മാറ്റിവെച്ചു. നിലവിൽ ഇവിടെ അഞ്ച്​ കുട്ടികളെയാണ്​ ചികിത്സിക്കുന്നത്​. കുടുതൽ പേർക്ക്​ രോഗം ബാധിച്ചാൽ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടിരിക്കുകയാണ്​.

'കുട്ടികൾക്കായാണ്​ ഞങ്ങൾ ഈ കോവിഡ് വാർഡ് തയ്യാറാക്കിയത്​. അതിനാൽ മൂന്നാമത്തെ തരംഗം വരുമ്പോൾ ഞങ്ങൾ തയ്യാറായിരിക്കും. ആശുപത്രിയിലാണെന്ന് കുട്ടികൾക്ക്​ തോന്നുകയില്ല. പകരം അവർ ഒരു സ്കൂളിലോ നഴ്സറിയിലോ ആണെന്ന് അനുഭവപ്പെടും' -കോർപ്പറേറ്റർ അഭിജിത് ഭോസലെ പറഞ്ഞു.

അഹമദ്​ നഗർ ജില്ലയിൽ കുഞ്ഞുങ്ങളും കൗമാരക്കാരുമായി 8000 പേർക്ക്​ കോവിഡ്​ ബാധിച്ചതോടെയാണ്​ അധികൃതർ ജാഗരൂകരായത്​. ജില്ലയിലെ മൊത്തം കോവിഡ്​ കേസുകളുടെ 10 ശതമാനം വരും ഇത്​. ശിശുരോഗ വിദഗ്​ധർ മൂന്നാം തരംഗത്തെ നേരിടാൻ തയാറാണെന്ന കാര്യം ജില്ല ഭരണകൂടം ഉറപ്പ്​ വരുത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra​Covid 19Covid Third Wave
News Summary - Covid Hits 8,000 Children In Ahmednagar District Maharashtra Prepare For third Wave
Next Story