രാജ്യത്ത് 24 മണിക്കൂറിൽ 45,000ത്തിലേറെ കോവിഡ് ബാധിതർ, ആയിരം കടന്ന് മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് സംഹാര താണ്ഡവം തുടരുന്നു. 24 മണിക്കൂറുകൾക്കുള്ളിൽ 45,720 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1129 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തതോെട രാജ്യത്ത് ആശങ്ക വർധിച്ചിരിക്കുകയാണ്. ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.
ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,38,635 ആയി ഉയർന്നു. ഇതിൽ 4,26,167 പേർ ചികിത്സയിലാണ്. 7,82,606 പേർ രോഗമുക്തരായി. 29,861 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.
ഇന്ത്യയിൽ കോവിഡ് രൂക്ഷമായി പിടിച്ചുലച്ച മഹാരാഷ്ട്രയിൽ ഇതുവരെ 3,37,607 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ള തമിഴ്നാട്ടിൽ 1,86,492 പേർക്ക് കോവിഡ് ബാധിച്ചുകഴിഞ്ഞു. ഡൽഹിയിൽ 1,26,323 പേരാണ് രോഗബാധിതർ.
ബുധനാഴ്ച വരെ 1,50,75,369 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു. ഇതിൽ ഇന്നലെ (ബുധനാഴ്ച) മാത്രം 3,50,823 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) അറിയിച്ചു.
