Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൈയടിക്കാം ഈ സമാനതകളില്ലാ നന്മക്ക്​; 120 കോവിഡ്​ രോഗികൾക്ക്​ ദിവസവും സൗജന്യ ഭക്ഷണവുമായി ആഗ്രയിലെ ഹോട്ടൽ
cancel
Homechevron_rightNewschevron_rightIndiachevron_rightകൈയടിക്കാം ഈ...

കൈയടിക്കാം ഈ സമാനതകളില്ലാ നന്മക്ക്​; 120 കോവിഡ്​ രോഗികൾക്ക്​ ദിവസവും സൗജന്യ ഭക്ഷണവുമായി ആഗ്രയിലെ ഹോട്ടൽ

text_fields
bookmark_border

ന്യൂഡൽഹി: ആശുപത്രികളിലും വീടുകളിലും മനുഷ്യർ കോവിഡ്​ പിടിച്ച്​​ പിടഞ്ഞുവീഴുന്നത്​ പതിവു കാഴ്ച​ ആയ രാജ്യത്ത്​ നന്മയുടെ വലിയ മാതൃകകളൊരുക്കി എണ്ണമറ്റ മനുഷ്യരുടെ കനിവൂറും കഥകൾ ആശ്വാസതുരുത്താകുന്നു. ഓക്​സിജൻ സിലിണ്ടറുകൾ സംഘടിപ്പിച്ചുനൽകി ഒരു വിഭാഗം രോഗികളുടെ ശ്വാസം നേരെയാക്കു​േമ്പാൾ ആശുപത്രികളിലെ ബെഡൊഴിവ്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച്​ അടിയന്തര ചികിത്സ ലഭ്യമാക്കാനാണ്​ ഒരു വിഭാഗം തിരക്കിട്ട്​ ഓടുന്നത്​. അതിനിടെ, കോവിഡ്​ ബാധിച്ച്​ വീടകങ്ങളിൽ തളക്കപ്പെട്ട മനുഷ്യർക്ക്​ ഭക്ഷണമെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമേറ്റെടുത്ത്​​ ഒരു സ്​ഥാപനം ശ്രദ്ധയാകർഷിക്കുന്നു.

ആഗ്രയിലെ ഭഗത്​ ഹൽവായ്​ എന്ന റസ്​റ്റൊറന്‍റാണ്​ 120 കോവിഡ്​ രോഗികൾക്ക്​ ദിവസം രണ്ടു നേരമെന്ന തോതിൽ ഭക്ഷണമെത്തിച്ചുനൽകുന്നത്​. അതും ഓരോരുത്തരുടെയും ആരോഗ്യ സ്​ഥിതി പരിഗണിച്ചുള്ള പ്രത്യേക ഭക്ഷണങ്ങൾ.

നഗരത്തിലെ ​േബ്ലാഗർമാരുടെ സഹായത്തോടെയാണ്​ ഹോട്ടൽ രോഗികളുടെ വിവരങ്ങൾ സംഘടിപ്പിക്കുന്നത്​. എല്ലാവരും ഒന്നിക്കേണ്ട കാലത്തു ചെയ്യേണ്ടതാണിതെന്ന്​ ഉടമ ശിവം ഭഗത് പറയുന്നു. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഹോട്ടൽ നൽകും. 120 ആണ്​ കണക്കെങ്കിലും ഓരോ ദിവസവും വ്യത്യാസമുണ്ടാകുന്നതിനാൽ ചിലപ്പോൾ എണ്ണം കൂടും. എളുപ്പം പൊളിക്കാവുന്ന കണ്ടെയ്​നറുകളിലാണ്​ അവ പൊതിയുന്നത്​. ജോലിക്കാർ സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകും. ഷാഹ്​ഗഞ്ച്​, സിക്കൻദ്ര, ദയാൽബാഗ്​ എന്നിവിടങ്ങളിലാണ്​ നിലവിൽ സേവനം.

പലപ്പോഴും കുടുംബക്കാർ പോലും ഭക്ഷണമെത്തിക്കാൻ പ്രയാസം കാണിക്കുന്നിടത്ത്​ ജീവനക്കാർ സന്തോഷത്തോടെ അവ നൽകാൻ കാണിക്കുന്ന താൽപര്യമാണ്​ പദ്ധതി വിജയിപ്പിക്കുന്നതെന്ന്​ ഭഗത്​ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AgraCovid HeroBhagat Halwai
News Summary - Covid Hero of the Day from Agra: Bhagat Halwai helping 120 patients/day with food for free
Next Story