ഗുവാഹാത്തി: അസം മുൻമുഖ്യമന്ത്രിയും മുതി കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്നലെ നടത്തിയ പരിശോധയിലാണ് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്. താനുമായി അടുത്തിടെ സമ്പർക്കത്തിലേർപ്പെട്ടവർ അടിയന്തിരമായി കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1059 പേർ കോവിഡ് മൂലം മരിച്ചു. ഇതുവരെ 32,34,475 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്.