Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം​​​​:...

കോവിഡ്​ വ്യാപനം​​​​: തലസ്ഥാനത്ത്​ വീക്കെൻഡ്​ കർഫ്യൂ, പ്രധാന മാർക്കറ്റുകൾ അടക്കുന്നു, നിയന്ത്രണങ്ങൾ കടുപ്പിച്ച്​ സംസ്ഥാനങ്ങൾ

text_fields
bookmark_border
കോവിഡ്​ വ്യാപനം​​​​: തലസ്ഥാനത്ത്​ വീക്കെൻഡ്​ കർഫ്യൂ, പ്രധാന മാർക്കറ്റുകൾ അടക്കുന്നു,  നിയന്ത്രണങ്ങൾ കടുപ്പിച്ച്​ സംസ്ഥാനങ്ങൾ
cancel

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ വർദ്ധിച്ചതിന്​ പിന്നാലെ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ. ന്യൂഡൽഹിയിൽ വീക്കെന്‍റഡ്​ കർഫ്യൂ നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച ആറ്​ വരെയാണ് തലസ്ഥാനത്ത്​ വീക്കെൻഡ്​ ​കർഫ്യൂ നടപ്പാക്കുക. സ്​പാകൾ, മാളുകൾ, ജിം,തിയറ്റുകൾ എന്നിവ ഒരുത്തരവ്​ വരുന്നത്​ വരെ അടച്ചിടുന്നത്​ തുടരും. എന്നാൽ അവശ്യസർവീസുകളെ ഇതിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. റെസ്​റ്റോറന്‍റുകളിലിരുന്ന്​ ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.

ഉത്തർ പ്രദേശ്​ സർക്കാർ ര​ാത്രി കാലകർഫ്യൂ നടപ്പാക്കാനാണ്​ തീരുമാനിച്ചിരിക്കുന്നതെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​ പറഞ്ഞു. പത്ത്​ ജില്ലകളിൽ രാത്രി എട്ട്​ മുതൽ രാവിലെ ഏഴുവരെയാണ്​ കർഫ്യൂ നടപ്പാക്കുക.

ലക്​​നൗ, വരാണസി, കാൻപൂർ,ഗൗതം ബുദ്ധ്​ നഗർ,ഗാസിയാബാദ്​, മീററ്റ്​, ഗോരക്​പൂർ എന്നിവിടങ്ങളിലാണ്​ പ്രാഥമിക ഘട്ടത്തിൽ രാത്രികാല കർഫ്യൂ നടപ്പാക്കുക. പ്രധാനമാർക്കറ്റുകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്​

കേരളത്തിലും നടപടികൾ കർശനമാക്കിയിട്ടുണ്ട്​. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആളുകള്‍ കൂടുന്നത് നിയന്ത്രിക്കുന്നതിനൊപ്പം വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് മൂന്‍കൂര്‍ അനുമതി വാങ്ങണം തുടങ്ങിയ നിയ​ന്ത്രണങ്ങളാണ്​ കേരളത്തിൽ നടപ്പാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statesrestrictionsCovidWeekend curfewcloses major markets
News Summary - Covid expansion,tightens restrictions in states
Next Story