കോവിഡ് വ്യാപനം: ബ്രിട്ടനിലെ ജി-7 ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല
text_fieldsന്യൂഡൽഹി: ജൂണിൽ നടക്കുന്ന ജി - 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക് പോകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജൂൺ 11-13 തീയതികളിൽ കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ ക്ഷണപ്രകാരം നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു.
'ജി - 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ അഭിനന്ദിക്കുകയാണ്. എന്നാൽ, നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി പെങ്കടുക്കില്ല' ^വിദേശകാര്യ വക്താവ് അറിയിച്ചു.
യു.എസ്.എ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജപ്പാൻ, ജർമനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി^7ൽ ഉള്ളത്. ഇന്ത്യയെ കൂടാതെ ആസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരും പ്രത്യേക ക്ഷണിതാക്കളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.